ഐ.പി.എൽ ഒരുമിച്ചുകളിച്ചെന്ന് കരുതി അവരുമായി എല്ലാം പങ്കുവെക്കാറില്ലെന്ന് രഹാനെ
text_fieldsഇന്ത്യൻ പ്രീമിയർ ലീഗ് കളിക്കുേമ്പാൾ വിദേശ താരങ്ങളുമായി ഡ്രസ്സിങ് റൂം പങ്കിടാറുണ്ടെങ്കിലും അവരുമായി ദേശീയ ടീമിെൻറ ഗെയിം പ്ലാൻ അടക്കമുള്ള കാര്യങ്ങളൊന്നും സംസാരിക്കാറില്ലെന്ന് ഇന്ത്യയുടെ ഉപനായകൻ അജിൻക്യ രഹാനെ. െഎ.പി.എൽ മറ്റ് രാജ്യങ്ങളിലെ താരങ്ങളുമായുള്ള അകൽച്ച കുറച്ചിട്ടുണ്ടെങ്കിലും അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കുേമ്പാൾ അതൊന്നും യാതൊരു തരത്തിലും തങ്ങളെ ബാധിക്കാറില്ലെന്നും രഹാനെ വ്യക്തമാക്കി. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്ക് മുന്നോടിയായാണ് താരം മനസുതുറന്നത്.
ഇംഗ്ലണ്ടിെൻറ ബെൻ സ്റ്റോക്സുമായും ജോസ് ബട്ലറുമായും ജോഫ്ര ആർച്ചറുമായും ഇന്ത്യൻ താരങ്ങൾ ഡ്രസ്സിങ് റൂം പങ്കിട്ടിട്ടുണ്ടാവാം. എന്നാൽ, അന്താരാഷ്ട്ര ക്രിക്കറ്റിനെ മനസിൽ വെച്ചുകൊണ്ട് ഒരുതരത്തിലുള്ള ഗെയിം പ്ലാനുകളും പരസ്പരം പങ്കുവെക്കാറില്ല. ടെസ്റ്റ് ക്രിക്കറ്റും ഇന്ത്യൻ പ്രീമിയർ ലീഗും തമ്മിൽ വെത്യാസമുണ്ട്. അവരുടെ ബൗളർമാർ ഇവിടെ എങ്ങനെ ബൗൾ ചെയ്യുമെന്ന് ഞങ്ങൾക്കറിയില്ല. മുമ്പ് രാജസ്ഥാൻ റോയൽസിൽ രഹാനെയുടെ സഹതാരങ്ങളാണ് സ്റ്റോക്സും ബട്ലറും ആർച്ചറും.
'െഎ.പി.എല്ലിൽ ഒരുമിച്ചുകളിച്ചത് കൊണ്ട് ഞങ്ങൾ എല്ലാ കാര്യങ്ങളും അവരോട് പറയാറില്ല. അത് വളരെ പ്രധാനപ്പെട്ടതാണ്. രാജ്യത്തിന് വേണ്ടി കളിക്കുേമ്പാൾ ടീമായും വ്യക്തിഗതമായും എത്രത്തോളം പ്രകടനം പുറത്തെടുക്കാൻ പറ്റും എന്നതിലാണ് കാര്യം'. സ്റ്റോക്സും ആർച്ചറും ഇംഗ്ലണ്ടിെൻറ ഏറ്റവും മികച്ച താരങ്ങളാണെന്ന് സമ്മതിച്ച രഹാനെ, താരങ്ങളെക്കാൾ ടീം എന്ന നിലയിലും ഇംഗ്ലണ്ട് സമീപ കാലത്ത് മികച്ച പ്രകടനം നടത്തിയിട്ടുണ്ടെന്ന് പറഞ്ഞു. അവരുടെ ഒാരോ താരങ്ങൾക്കെതിരെയും പദ്ധതി ആസൂത്രണം ചെയ്ത് മികച്ച ടീം വർക്കിലൂടെ ഇംഗ്ലീഷ് പടയെ നേരിടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.