ടീമിൽ സൂപ്പർ സ്റ്റാറുകളില്ല; അതായിരുന്നു ഞങ്ങളുടെ വിജയം- കെയിൻ വില്ല്യംസൺ
text_fieldsസമീപകാലത്തായി ടൂർണമെന്‍റുകളിൽ സ്ഥിരതയാർന്ന പ്രകടനം കാഴ്ച്ചവെച്ചവാരാണ് ന്യൂസിലൻഡ് ക്രിക്കറ്റ് ടീം. ഇക്കഴിഞ്ഞ ലോകകപ്പ് ട്വന്‍റി20യും ആരാധകർ അതു കണ്ടു. കരുത്തരുടെ ഗ്രൂപ് കടന്ന് അനായാസം ഫൈനലിലെത്തിയ ന്യൂസിലൻഡിന്‍റെ വിജയ രഹസ്യം വെളിപ്പെടുത്തി ക്യാപ്റ്റൻ കെയിൻ വില്ല്യംസൺ. ഫൈനൽ പോരാട്ടത്തിൽ ഓസീസിനു മുന്നിൽ വീണെങ്കിലും ആരാധകരുടെ മനംകവർന്നവരാണ് അവർ. എകണോമിക് ടൈംസിനു നൽകിയ അഭിമുഖത്തിലാണ് താരം മനസുതുറന്നത്.
'' ഒരു ടൂർണമെന്‍റിനെത്തുന്ന എല്ലാ ടീമുകൾക്കും അവരുടെതായ പ്രവർത്തന രീതികളുണ്ടാവും. ഞങ്ങളുടെ ടീമിനെ എടുത്താൽ, ഈ സംഘത്തിൽ ഒരു സൂപ്പർസ്റ്റാർ ഇല്ലെന്ന് കാണാം. എന്നാൽ, ഐക്യമുള്ള ഒരു സംഘമായിരുന്നു. ഒത്തൊരുമിച്ചുള്ള പ്രകടനങ്ങളാണ് ഞങ്ങൾ നടത്തിയത്. ചില ദിവസം ഞങ്ങൾക്ക് അനുകൂലമായില്ല. ഫൈനലിൽ ആസ്ട്രേലിയ കരുത്തരായ എതിരാളികളായിരുന്നു. എന്നിട്ടും 'കലക്ടീവ് പെർഫോമൻസ്' വിടാതെ കളിച്ചു''- വില്ല്യംസൺ പറഞ്ഞു.
2015, 2019 ഏകദിന ലോകകപ്പിലും ന്യൂസിലൻഡ് തന്നെയായിരുന്നു ഫൈനലിൽ പ്രവേശിച്ചിരുന്നത്. ഐ.സി.സി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഫൈനലിലുണ്ടായിരുന്ന ടീം, ഇന്ത്യയെ തോൽപിച്ച് കിരീടം നേടുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.