ട്വന്റിയിലും വിൻ ഇന്ത്യൻസ്; ആദ്യ കളിയിൽ 68 റൺസ് ജയം
text_fieldsതറൗബ: ഏകദിന പരമ്പര തൂത്തുവാരിയതിനു പിന്നാലെ വെസ്റ്റിൻഡീസിനെതിരായ ട്വന്റി20യിലും ഇന്ത്യ ജയത്തോടെ തുടങ്ങി. ആദ്യ കളിയിൽ ആതിഥേയരെ 68 റൺസിനാണ് തോൽപിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ സന്ദർശകർ 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 190 റൺസെടുത്തു. വിൻഡീസ് മറുപടി 20 ഓവറിൽ എട്ടിന് 122ൽ തീർന്നു.
44 പന്തിൽ 64 റൺസെടുത്ത ഓപണറും നായകനുമായ രോഹിത് ശർമയാണ് ടോപ് സ്കോറർ. ദിനേശ് കാർത്തിക് വെടിക്കെട്ട് പ്രകടനത്തോടെ 19 പന്തിൽ 41 റൺസുമായി പുറത്താവാതെ നിന്നു. 10 പന്തിൽ 13 റൺസുമായി അശ്വിനും കൂടെയുണ്ടായിരുന്നു. ഓപണർ സൂര്യകുമാർ യാദവ് 24 റൺസെടുത്ത് മടങ്ങി. ഇന്ത്യക്കുവേണ്ടി അർഷദീപ് സിങ്, അശ്വിൻ, രവി ബിഷ്ണോയ് എന്നിവർ രണ്ടു വീതം വിക്കറ്റെടുത്തു. അഞ്ചു മത്സര പരമ്പരയിലെ രണ്ടാമത്തെ കളി ആഗസ്റ്റ് ഒന്നിന് നടക്കും.
സഞ്ജു ടീമിൽ
കോവിഡ് ബാധയെത്തുടർന്ന് വിശ്രമത്തിലായ ഓപണർ കെ.എൽ. രാഹുലിന് പകരം മലയാളി വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസണിനെ വെസ്റ്റിൻഡീസിനെതിരായ ട്വന്റി20 പരമ്പരക്കുള്ള ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്തി. ഏകദിന സംഘത്തിലുണ്ടായിരുന്ന സഞ്ജു രണ്ടാം മത്സരത്തിൽ അർധശതകം നേടിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.