ആരാവും അറബിക്കഥയിലെ രാജാവ്
text_fieldsദുബൈ: ആവേശ ക്രിക്കറ്റിനാൽ അറബിക്കഥയെഴുതിയ 52 ദിവസത്തെ ഐ.പി.എൽ പൂരത്തിന് ഇന്ന് കൊട്ടിക്കലാശം. ജയപരാജയങ്ങളും സമനിലകളും സൂപ്പർ ഓവറുമെല്ലാം കണ്ട 59 മത്സരങ്ങൾക്കൊടുവിൽ ദുബൈ ഇൻറർനാഷനൽ ക്രിക്കറ്റ് സ്േറ്റഡിയത്തിലെ കലാശപ്പോരിലേക്ക് യോഗ്യരെന്ന് തെളിയിച്ച രണ്ട് വമ്പൻമാർ ഇന്ന് കിരീടം തേടിയിറങ്ങും.
ഇന്ത്യൻ സമയം രാത്രി 7.30ന് (യു.എ.ഇ 6.00) നടക്കുന്ന പോരിനൊടുവിൽ ഇന്ത്യയിലെ രണ്ട് വമ്പൻ നഗരങ്ങളിൽ ഒന്നിെൻറ പേര് ഐ.പി.എൽ കിരീടത്തിൽ എഴുതിച്ചേർക്കും. അത് മുംബൈയോ അതോ ഡൽഹിയോ?
കന്നി കിരീടത്തിലേക്ക് കണ്ണെറിഞ്ഞ് ഡൽഹി കാപിറ്റൽസും അഞ്ചാം കിരീടം ലക്ഷ്യമിട്ട് മുംബൈ ഇന്ത്യൻസും പാഡണിയുേമ്പാൾ ആളൊഴിഞ്ഞ ഗാലറിയെ നോക്കി കിരീടമുയർത്തുന്നത് ശ്രേയസ് അയ്യരോ രോഹിത് ശർമയോ എന്നുറ്റുനോക്കുകയാണ് ക്രിക്കറ്റ് ലോകം.
ബലാബലം
കണക്കിലെ കളിയിൽ വമ്പന്മാർ മുംബൈയാണ്. ഈ ടൂർണമെൻറിൽ മൂന്ന് തവണ ഏറ്റുമുട്ടിയപ്പോൾ മൂന്നിലും മുംബൈ വിജയിച്ചു. പക്ഷേ, കുട്ടിക്രിക്കറ്റിൽ കണക്കുകളെല്ലാം പുസ്തകത്തിൽ മാത്രമാണ്. സ്ഥിരതയാണ് മുംബൈയുടെ കരുത്തെങ്കിൽ പ്രവചനാതീതമാണ് ഡൽഹിയുടെ പ്രകടനം. ഈ സീസണിലെ 15 മത്സരങ്ങളിൽ പത്തിലും മുംബൈ ജയിച്ചു. 16 മത്സരങ്ങളിൽ ഡൽഹി ജയിച്ചത് ഒമ്പതെണ്ണത്തിൽ. 110 റൺസിൽ പുറത്താകാനും തൊട്ടടുത്ത മത്സരത്തിൽ 200 കടക്കാനും കഴിയുന്ന ഡൽഹിയുടെ പ്രവചനാതീത സ്വഭാവമാണ് മുംബൈക്ക് വെല്ലുവിളിയാകുന്നതും.
താൻ ഫോമിലാണോ അല്ലയോ എന്ന് ശിഖാർ ധവാന് പോലും അറിയില്ല. ഐ.പി.എല്ലിെൻറ ടോപ് സ്കോറർ പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ള ധവാൻ കളിച്ചാൽ നന്നായി കളിക്കും. ഇല്ലെങ്കിൽ വമ്പൻ േഫ്ലാപ്പാണ് എന്നതാണ് അവസ്ഥ. നായകൻ ശ്രേയസ് അയ്യരും ധവാനും ഒഴികെയുള്ള ഒരു താരം പോലും 400ന് മുകളിൽ സ്കോർ ചെയ്തിട്ടില്ല. ഓൾ റൗണ്ടർ മാർക്കസ് സ്റ്റോയിണിസിലാണ് ഡൽഹിയുടെ പ്രതീക്ഷയത്രയും. ബൗളർമാരിൽ മുംബൈയുടെ പേടിസ്വപ്നമായി റബാദയുണ്ടാവും. രഹാനയും പന്തും പ്രിഥ്വി ഷായുമടങ്ങിയ ബാറ്റിങ് നിര കഴിഞ്ഞ മത്സരത്തിൽ മുംബൈക്കു മുന്നിൽ അേമ്പ പരാജയപ്പെട്ടിരുന്നു.
മറുഭാഗത്ത് മുംബൈ ഏറക്കുറെ സേഫാണ്. ഇതുവരെ അവർ അടിച്ചുകൂട്ടിയത് 130 സിക്സ്. ഡൽഹിയാവട്ടെ 84 സിക്സ്. മുൻനിര പൊളിഞ്ഞാലും ഏതു ദുരന്തവും നേരിടാൻ കെൽപുള്ള മധ്യനിരയുണ്ട് മുംബൈക്ക്. കിറോൺ പൊള്ളാഡും സൂര്യകുമാർ യാദവും ഹർദിക് പാണ്ഡ്യയുമെല്ലാം ഏതു ദുരിതത്തിൽ നിന്നും ടീമിനെ കൈപിടിച്ചുയർത്തി അപത്രീക്ഷിതമായ സ്കോറിലെത്തിക്കാൻ കെൽപുള്ളവരാണ്. നായകൻ രോഹിതിെൻറ ഫോമില്ലായ്മയും പരിക്കും മാത്രമാണ് അവരെ അലട്ടുന്നത്.
ഓപണർ ക്വിൻറൺ ഡിക്കോക്കിൽനിന്ന് മിനിമം ഗാരൻറിയുള്ള തുടക്കം പ്രതീക്ഷിക്കാം. ജാസ്പ്രീത് ബൂംറയും ട്രെൻറ് ബോൾട്ടും ചേർന്ന് കഴിഞ്ഞ മത്സരത്തിൽ എറിഞ്ഞുടച്ചതിെൻറ ഞെട്ടൽ മാറും മുമ്പാണ് ഡൽഹി വീണ്ടും മുംബൈയുടെ മാളത്തിൽ എത്തിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.