എന്നെ എന്തിനാണ് ക്രിക്കറ്റിലേക്ക് വലിച്ചിഴക്കുന്നത്? ഗവാസ്കറിനെതിരെ ആഞ്ഞടിച്ച് അനുഷ്ക ശർമ
text_fieldsഭർത്താവും റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ നായകനുമായ കോഹ്ലിയുടെ മോശം പ്രകടനത്തിൻെറ പേരിൽ തന്നെ എന്തിനാണ് ക്രിക്കറ്റിലേക്ക് വലിച്ചിഴക്കുന്നതെന്ന് ബോളിവുഡ് നടി അനുഷ്ക ശർമ. ഐ.പി.എല്ലിൽ കിങ്സ് ഇലവൻ പഞ്ചാബിനെതിരായ മത്സരത്തിൽ പഞ്ചാബ് ക്യാപ്റ്റൻ കെ.എൽ. രാഹുലിൻെറ രണ്ട് ക്യാച്ചുകൾ കളഞ്ഞുകുളിച്ചതിന് പുറമെ അഞ്ച് പന്തിൽനിന്ന് ഒരു റൺസ് മാത്രമാണ് ഇന്ത്യൻ നായകൻ നേടിയിരുന്നത്.
ഇതോടെയാണ് കമൻററി ബോക്സിലുണ്ടായിരുന്ന ഗവാസ്‌കർ വിരാട് കോഹ്ലിയെ വിമർശിച്ചത്. ലോക്ഡൗൺ കാലത്ത് ഭാര്യയും നടിയുമായ അനുഷ്ക ശർമയുടെ ബൗളിങ്ങുകൾ മാത്രമാണ് കോഹ്ലി നേരിട്ടതെന്നായിരുന്നു ഗവാസ്കറിൻെറ പരാമർശം. കഴിഞ്ഞ മേയിൽ പുറത്തുവന്ന ഒരു വിഡിയോ ചൂണ്ടിക്കാട്ടിയായിരുന്നു ഗവാസ്കറിൻെറ പരാമർശം.
ഇതിനെതിരെയാണ് അനുഷ്ക വിമർശനവുമായി രംത്തുവന്നത്. 'ഗവാസ്‌കർ, നിങ്ങളുടെ ആ വാക്കുകൾ ഏറെ അരോചകമാണ്. ഭർത്താവിൻെറ കളിയെക്കുറിച്ച് പറയാൻ വേണ്ടി എനിക്കെതിരെ പ്രസ്താവന നടത്താൻ എന്തുകൊണ്ട് ഉദ്ദേശിച്ചുവെന്ന് നിങ്ങൾ വിശദീകരിക്കുമെന്ന് ആഗ്രഹിക്കുന്നു. കളിയെക്കുറിച്ച് അഭിപ്രായം പറയുമ്പോഴും ഓരോ ക്രിക്കറ്റ് താരത്തിൻെറയും സ്വകാര്യ ജീവിതത്തെ നിങ്ങൾ ബഹുമാനിക്കുന്നുവെന്ന് എനിക്ക് ഉറപ്പുണ്ട്. ആ ബഹുമാനം ഞങ്ങൾക്കും നൽകണമെന്ന് നിങ്ങൾ കരുതുന്നില്ലേ?
കഴിഞ്ഞ രാത്രി എൻെറ ഭർത്താവിൻെറ പ്രകടനത്തെക്കുറിച്ച് അഭിപ്രായം പറയാൻ നിങ്ങളുടെ മനസ്സിൽ മറ്റ് പല വാക്കുകളും വാചകങ്ങളും വന്നിട്ടുണ്ടാകുമെന്ന് എനിക്ക് ഉറപ്പുണ്ട്. പക്ഷെ, എൻെറ പേര് ഉപയോഗിച്ചാൽ മാത്രമാണോ അവക്ക് പ്രസക്തിയുണ്ടാകുക? ഇത് 2020 ആണ്, എനിക്ക് ഇപ്പോഴും കാര്യങ്ങൾ പഴയപോലെ തന്നൊയണ്. എന്നായിരിക്കും എന്നെ അനാവശ്യമായി ക്രിക്കറ്റിലേക്ക് വലിച്ചിഴക്കുന്നത് അവസാനിപ്പിക്കുകയും മോശം പ്രസ്താവനകൾ നടത്തുന്നത് അവസാനിപ്പിക്കുകയും ചെയ്യുന്നത്?
നിങ്ങൾ ഈ മാന്യമാരുടെ കളിയിലെ ഇതിഹാസ താരം തന്നൊയണ്. നിങ്ങളുടെ വാക്കുകൾ കേട്ടപ്പോൾ എനിക്ക് തോന്നിയത് നിങ്ങളോട് പറയാൻ ആഗ്രഹിച്ചു -അനുഷ്ക തെൻറ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ കുറിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.