എന്തുകൊണ്ട് ഡിവില്ലിയേഴ്‌സ് ദേശീയ ടീമിലേക്ക് മടങ്ങിവന്നില്ല? കാരണം വ്യക്തമാക്കി മാർക് ബൗച്ചർ
text_fieldsമികച്ച ഫോമിലായിട്ടും ദേശീയ ടീമിലേക്ക് എ.ബി ഡിവില്ലിയേഴ്‌സ് മടങ്ങിവരാത്തതിെൻറ കാരണം വ്യക്തമാക്കി ദക്ഷിണാഫ്രിക്കൻ ഹെഡ് കോച്ച് മാർക് ബൗച്ചർ. നിലവിൽ ടീമിെൻറ ഭാഗമായ ആരുടെയും സ്ഥാനം തട്ടിയെടുക്കേണ്ട എന്നതാണ് അദ്ദേഹത്തിെൻറ പുതിയ തീരുമാനത്തിന് പിന്നിലെന്ന് കോച്ച് വ്യക്തമാക്കി.
'എബിക്ക് അദ്ദേഹത്തിേൻറതായ കാരണങ്ങളുണ്ട്. അത് ഞാൻ മാനിക്കുന്നു. നിർഭാഗ്യവശാൽ അദ്ദേഹം ഇപ്പോൾ ടീമിെൻറ ഭാഗ്യമല്ല. അദ്ദേഹം ഇപ്പോഴും മികച്ച കളിക്കാരനാണെന്ന് എല്ലാവരും സമ്മതിക്കുന്നു. പ്രത്യേകിച്ച് ട്വൻറി20 വേൾഡ് കപ്പ് കളിക്കാനായി' -മാർക് ബൗച്ചർ പറഞ്ഞു.
'കോച്ചെന്ന നിലയിൽ മികച്ച കളിക്കാരെയും ടീമിനെയും കെട്ടിപ്പടുക്കാനാണ് ഞാൻ ശ്രമിച്ചത്. എന്നാൽ, മറ്റു കളിക്കാർ തഴയപ്പെടുന്നതിൽ ഡിവില്ലിയേഴ്‌സ് ആശങ്കാകുലനായിരുന്നു. ഏത് സാഹചര്യത്തിലും ടീമിന് ഉൗർജം നൽക്കുന്നയാളാണ് എബി. പക്ഷെ, അദ്ദേഹത്തിെൻറ തീരുമാനം ഞങ്ങൾ അംഗീകരിക്കുന്നു' -മുൻ സഹതാരം കൂടിയായ മാർക് ബൗച്ചർ കൂട്ടിച്ചേർത്തു.
അന്താരാഷ്ട്ര ക്രിക്കറ്റിൽനിന്ന് വിരമിക്കാനുള്ള തീരുമാനം ഡിവില്ലിയേഴ്സ മാറ്റില്ലെന്ന് ഇന്നലെ ക്രിക്കറ്റ് സൗത്ത് ആഫ്രിക്ക അറിയിച്ചിരുന്നു. വെസ്റ്റ് ഇൻഡീസ് പര്യടനത്തിനായി ടീമിനെ പ്രഖ്യാപിക്കുന്നതിനിടെയാണ് സി.എസ്.എ ഇക്കാര്യം അറിയിച്ചത്.
2018 മേയിലാണ് എല്ലാവരെയും ഞെട്ടിച്ച്, 34ാം വയസ്സിൽ ഡിവില്ലിയേഴ്‌സ് അന്താരാഷ്ട്ര ക്രിക്കറ്റിൽനിന്ന് വിരമിക്കുന്നത്. 114 ടെസ്റ്റുകളും 228 ഏകദിനങ്ങളും 78 ട്വൻറ20 മത്സരങ്ങളുമാണ് അദ്ദേഹം ദക്ഷിണാഫ്രിക്കക്കായി കളത്തിലറങ്ങിയത്. എന്നാൽ, കഴിഞ്ഞമാസം താരം ദേശീയ ടീമിൽ മടങ്ങിയെത്തണമെന്ന ആഗ്രഹം പ്രകടിപ്പിച്ചതോടെയാണ് വീണ്ടും ചർച്ചകൾ സജീവമായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.