എല്ലാത്തിനും മുകളിലാണ് മനുഷ്യത്വം; ഇന്ത്യ ഉള്‍പ്പെടുന്ന കാര്യമായാലും അഭിപ്രായം തുറന്നുപറയും -അഫ്രീദി
text_fieldsകറാച്ചി: സമീപ കാലത്ത് കശ്മീർ വിഷയത്തിൽ ഇന്ത്യാ വിരുദ്ധ അഭിപ്രായം പറഞ്ഞതിെൻറ പേരിൽ വിവാദത്തിലായ മുൻ പാകിസ്താൻ നായകനും വെടിക്കെട്ട് ബാറ്റ്സ്മാനുമായിരുന്ന ഷാഹിദ് അഫ്രീദി തെൻറ നിലപാട് വ്യക്തമാക്കി രംഗത്തെത്തി. ഇന്ത്യ ഉള്‍പ്പെടുന്ന കാര്യമായാലും തെൻറ അഭിപ്രായം തുറന്നുപറയുന്നതില്‍ മടിയില്ലെന്ന് അഫ്രീദി പറഞ്ഞു.
കശ്മീരിലെ ജനങ്ങള്‍ പാകിസ്താനില്‍ ചേരാന്‍ ആഗ്രഹിക്കുന്നുവെന്ന അഫ്രീദിയുടെ പ്രസ്താവന വലിയ വിവാദത്തിനായിരുന്നു തിരികൊളുത്തിയത്. ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായിരുന്ന ഗൗതം ഗംഭീർ, ഹര്‍ഭജന്‍ സിങ്, യുവരാജ് സിങ് തുടങ്ങിയവർ അഫ്രീദിക്ക് ശക്തമായ ഭാഷയില്‍ മറുപടിയും നല്‍കുകയും ചെയ്തിരുന്നു. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും അഫ്രീദി പരിഹസിക്കുകയുണ്ടായി.
'ഒരാള്‍ സത്യം മാത്രമാണ് പറയുന്നതെങ്കില്‍ അതിന് ശേഷം എന്ത് സംഭവിക്കുമെന്നത് ഒരു പ്രശ്‌നമേയല്ല. എന്തിനേക്കാളും വലുത് മനുഷ്യത്വമാണെന്നാണ് വിശ്വസിക്കുന്നയാളാണ് ഞാൻ. അതിനാല്‍ ഇന്ത്യ ഉള്‍പ്പെടുന്ന കാര്യമായാലും എെൻറ അഭിപ്രായം തുറന്നുപറയുന്നതിൽ എനിക്ക് യാതൊരു മടിയില്ല'-അഫ്രീദി പറഞ്ഞു. ഷാഹിദ് അഫ്രീദി ഫൗണ്ടേഷെൻറ കീഴില്‍ നിരവധി ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ താരം നടത്തുന്നുണ്ട്. ഇന്ത്യൻ താരങ്ങളായ യുവരാജ്, ഹർഭജൻ എന്നിവർ അഫ്രീദിക്ക് സാമ്പത്തിക സഹായം ചെയ്തതിെൻറ പേരിൽ വിമർശനം നേരിട്ടിരുന്നു.
ബാബർ അസമിനെയും വിരാട് കോഹ്ലിയെയും താരതമ്യം ചെയ്യുന്നതിനെ കുറിച്ചും അഫ്രീദി പ്രതികരിച്ചു. 'ബാബർ അസമാണ് പാകിസ്താെൻറ നെട്ടല്ല്. കോഹ്ലിയുമായി താരതമ്യം ചെയ്യുന്നതിൽ അവന് സമ്മർദ്ദമുണ്ടാകുന്നുണ്ടെന്ന് ഞാൻ കരുതുന്നില്ല. പാകിസ്താൻ ടീമിനെ ഒറ്റക്ക് ജയിപ്പിക്കുന്ന തരത്തിലുള്ള ഇന്നിങ്സുകൾ ബാബറിൽ നിന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.