രോഹിതിനെ എന്തിന് ഒഴിവാക്കി? വിവാദം പുകയുന്നു
text_fieldsന്യൂഡൽഹി: ആസ്ട്രേലിയൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിൽനിന്നും രോഹിതിനെ ഒഴിവാക്കിയതിെൻറ പേരിൽ വിവാദം. രോഹിതിനെ എന്തുകൊണ്ട് പുറത്തിരുത്തിയെന്ന് അറിയാൻ ക്രിക്കറ്റ് ആരാധകർക്ക് അവകാശമുണ്ടെന്ന് ചൂണ്ടിക്കാട്ടി സുനിൽ ഗവാസ്കറാണ് ആദ്യം രംഗത്തെത്തിയത്. പിന്നാലെ, സമൂഹമാധ്യമങ്ങളിൽ ആരാധകരും ബി.സി.സി.െഎ ടീം പ്രഖ്യാപനത്തെ ചോദ്യംചെയ്തുതുടങ്ങി. എന്തുകൊണ്ട് ഒഴിവാക്കിയെന്ന് വ്യക്തമാക്കാതെ, രോഹിത്-ഇശാന്ത് ശർമ എന്നിവരുടെ പുരോഗതി മെഡിക്കൽ സംഘം വിലയിരുത്തും എന്നായിരുന്നു ടീം പ്രഖ്യാപിച്ചുകൊണ്ട് അറിയിച്ചത്.
മുംബൈ ഇന്ത്യൻസിെൻറ അവസാന മത്സരത്തിൽ കളിക്കാതിരുന്ന രോഹിതിന് പരിക്കാണെന്നാണ് ആദ്യം വന്ന വാർത്തകൾ. എന്നാൽ, തിങ്കളാഴ്ച രാത്രിതന്നെ അദ്ദേഹം നെറ്റ്സിൽ പരിശീലനത്തിനിറങ്ങിയിരുന്നു.
പരിക്കേറ്റ് പഞ്ചാബ് താരം മായങ്ക് അഗർവാൾ അവസാന രണ്ടു മത്സരത്തിൽ പുറത്തിരിക്കുേമ്പാൾ ടെസ്റ്റ്, ഏകദിന ടീമിൽ അദ്ദേഹം ഇടംനേടിയ കാര്യവും ഗവാസ്കർ ചൂണ്ടിക്കാട്ടി. കാര്യങ്ങൾ കൂടുതൽ സുതാര്യവും വ്യക്തവുമാക്കണമെന്ന് അദ്ദേഹം പറഞ്ഞു. മുംബൈ ഇന്ത്യൻസും ബി.സി.സി.െഎയും തമ്മിൽ ഇക്കാര്യത്തിൽ കൃത്യമായ ആശയവിനിമയം നടത്തിയില്ലെന്നാണ് സൂചനകൾ. ഒന്നരമാസത്തിനപ്പുറം നടക്കുന്ന പരമ്പരയാണെന്നതിനാൽ പരിക്കാവില്ല ഒഴിവാക്കാൻ കാരണമെന്നാണ് ക്രിക്കറ്റ് ചുറ്റുവട്ടങ്ങളിലെ വാർത്തകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.