ദക്ഷിണാഫ്രിക്കക്കെതിരായ സെഞ്ച്വറിയോടെ സഞ്ജു കരിയർ പുനഃരാരംഭിച്ചെന്ന് ഗൗതം ഗംഭീർ
text_fieldsന്യൂഡൽഹി: ദക്ഷിണാഫ്രിക്കക്കെതിരായ മത്സരത്തിലെ സെഞ്ച്വറിയോടെ സഞ്ജു കരിയർ പുനഃരാരംഭിച്ചുവെന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഗൗതം ഗംഭീർ. സഞ്ജുവിന് എത്രമാത്രം കഴിവുണ്ടെന്ന് നമുക്കെല്ലാവർക്കും അറിയാം. ഐ.പി.എല്ലിൽ അദ്ദേഹം കളിച്ചിട്ടുള്ള ഇന്നിങ്സുകൾ കണ്ടിട്ടുള്ള എല്ലാവരും ഇതിനെ കുറിച്ച് സംസാരിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസത്തെ സെഞ്ച്വറിയോടെ സഞ്ജു വീണ്ടും ഇന്റർനാഷണൽ കരിയറിന് തുടക്കം കുറിച്ചിരിക്കുകയാണ്. ചിലപ്പോൾ സഞ്ജുവിന് അവസരങ്ങൾ ലഭിച്ചു. ചിലപ്പോൾ അയാൾ ഒഴിവാക്കപ്പെട്ടു. എന്നാൽ, കഴിഞ്ഞ ദിവസത്തെ സെഞ്ച്വറിയോടെ സെലക്ടർമാരുടെ ശ്രദ്ധപിടിച്ചുപറ്റുക മാത്രമല്ല സഞ്ജു ചെയ്തത്. തെരഞ്ഞെടുക്കാൻ സെലക്ടർമാരിൽ സമ്മർദം ചെലുത്തുക കൂടിയാണ് അദ്ദേഹം ചെയ്തതെന്നും ഗംഭീർ പറഞ്ഞു.
അടുത്ത ലോകകപ്പിന് നാല് വർഷം ശേഷിക്കെ ഇന്ത്യ ഇനിയും സഞ്ജുവിനൊപ്പം നിൽക്കുമോയെന്നത് കണ്ടറിയേണ്ട കാര്യമാണ്. സാംസൺ മികച്ച കളിക്കാരനാണെന്നും അദ്ദേഹത്തിനൊപ്പം തുടരണമെന്നാണ് താൻ പറയുന്നതെന്നും ഗംഭീർ വ്യക്തമാക്കി. ഇന്ത്യക്ക് എപ്പോഴും ശക്തവും മികച്ചതുമായ ടോപ്പ് ഓർഡർ ഉണ്ടാവും. അതുകൊണ്ട് സഞ്ജുവിന് മിഡിൽ ഓർഡറിൽ അവസരം നൽകണമെന്നും ഗംഭീർ പറഞ്ഞു.
114 പന്തിൽ മൂന്ന് സിക്സും ആറു ഫോറുമുൾപ്പെടെ 108 റൺസാണ് സഞ്ജു നേടിയത്. സഞ്ജുവിന്റെ ബാറ്റിങ് മികവിൽ 296 റൺസെടുത്ത ഇന്ത്യക്കെതിരെ ദക്ഷിണാഫ്രിക്കക്ക് 218 റൺസെടുക്കാനേ കഴിഞ്ഞുള്ളു. 78 റൺസിന്റെ ജയത്തോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര 2-1 ന് ഇന്ത്യ സ്വന്തമാക്കുകയായിരുന്നു. സഞ്ജു സാംസൺ തന്നെയായിരുന്നു കളിയിലെ താരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.