ഇന്ത്യയിലേക്ക് അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങൾ മടങ്ങിവരുന്നുവോ? സൂചന നൽകി ഗാംഗുലി
text_fieldsന്യൂഡൽഹി: രാജ്യാന്തര ക്രിക്കറ്റ് മത്സരങ്ങൾ എത്രയും വേഗം ഇന്ത്യയിൽ തന്നെ നടത്താനാണ് ബി.സി.സി.ഐ ആഗ്രഹിക്കുന്നതെന്ന് പ്രസിഡൻറ് സൗരവ് ഗാംഗുലി പറഞ്ഞു. ജനുവരിയിൽ തുടങ്ങുന്ന ഇംഗ്ലണ്ടിനെതിരായ പരമ്പര ഇന്ത്യയിൽ നടത്താനുള്ള ശ്രമത്തിലാണെന്നും ഗാംഗുലി പഞ്ഞു.
കൂടാതെ സാഹചര്യങ്ങൾ അനുകൂലമായാൽ ആഭ്യന്തര ടൂർണമെൻറുകളും ആരംഭിക്കും. അഞ്ച് ടെസ്റ്റ്, മൂന്ന് വീതം ഏകദിനങ്ങളും ടി20യുമാണ് ഇംഗ്ലണ്ടുമായി നിശ്ചയിച്ചിട്ടുള്ളത്. മത്സരങ്ങൾ ഇന്ത്യയിൽ തന്നെ നടത്താനാണ് മുൻഗണനയെന്നും ഗാംഗുലി യു.എ.ഇയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
നിലവിൽ ഐ.പി.എൽ യു.എ.ഇയിലാണ് നടക്കുന്നത്. അബൂദബി, ഷാർജ, ദുബൈ എന്നിവിടങ്ങളിലായി മൂന്ന് സ്റ്റേഡിയങ്ങളുള്ളതാണ് യു.എ.ഇയുടെ നേട്ടം. ഇവിടെ കൂടുതൽ മത്സരങ്ങൾ നടത്താൻ ബി.സി.സി.ഐ അടുത്തിടെ എമിറേറ്റ്സ് ക്രിക്കറ്റ് ബോർഡുമായി ധാരണാപത്രം ഒപ്പിട്ടിരുന്നു.
എന്നാൽ, മുംബൈയിലും സമാന സൗകര്യമുണ്ട്. മൂന്ന് വ്യത്യസ്ത സ്റ്റേഡിയങ്ങളാണ് അവിടെ. അതുപോലെ കൊൽക്കത്തയിലും സ്റ്റേഡിയങ്ങളുണ്ട്. ബയോബബിൾ ഒരുക്കി സുരക്ഷ മുൻകരുതലുകൾ സ്വീകരിക്കാനും തയാറാണ്.
ഇന്ത്യയിൽ ക്രിക്കറ്റ് തിരികെ കൊണ്ടുവേരണ്ടതുണ്ട്. അവിടെയാണ് അതിൻെറ ഹൃദയമുള്ളത്. എന്നാൽ, ഞങ്ങൾ കോവിഡിൻെറ സ്ഥിതിഗതികൾ നിരീക്ഷിക്കുകയാണെന്നും ഗാംഗുലി പറഞ്ഞു.
കഴിഞ്ഞ ഫെബ്രുവരിയിലാണ് രാജ്യത്ത് അവസാന അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരം നടന്നത്. ന്യൂസിലാൻഡുമായുള്ള ടെസ്റ്റ് മാച്ചായിരുന്നു അത്. പിന്നീട് മാർച്ചിൽ ദക്ഷിണാഫ്രിക്കൻ ടീമിൻെറ പര്യടനം ഉപേക്ഷിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.