Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_right'ഇന്ത്യക്കെതിരെ...

'ഇന്ത്യക്കെതിരെ കളിക്കു​േമ്പാൾ അറിയാം പാകിസ്​താന്‍റെ യഥാർഥ ശക്​തി'; ബാബറിന്​ ഉപദേശവുമായി കമ്രാൻ അക്​മൽ

text_fields
bookmark_border
kamran akmal, babar azam
cancel

ഇസ്​ലമാബാദ്​: ട്വന്‍റി20 ലോകകപ്പിനൊരുങ്ങുന്ന പാകിസ്​താൻ ക്രിക്കറ്റ്​ ടീം നായകൻ ബാബർ അസമിന്​ ചില ഉപദേശങ്ങളുമായി മുൻ വിക്കറ്റ്​ കീപ്പർ കമ്രാൻ അക്​മൽ. ഇന്ത്യയിൽ നടക്കേണ്ട ട്വന്‍റി20 ലോകകപ്പിനുള്ള സ്​ക്വാഡിൽ ഇട​ൈങ്കയ്യൻ പേസർമാരായ മുഹമ്മദ്​ ആമിറിനെയും വഹാബ്​ റിയാസിനെയും ഉൾപെടുത്തണമെന്ന്​ ക​മ്രാൻ ആവശ്യപ്പെട്ടു.

പാകിസ്​താൻ ദുർബലരായ എതിരാളികൾക്കെതിരെയാണ്​ ജയിച്ചു കയറുന്നതെന്നും ഇന്ത്യ, ഇംഗ്ലണ്ട്​, ആസ്​ട്രേലിയ തുടങ്ങിയ ശക്​തരായ ടീമുകൾക്കെതിരെ ഏറ്റുമുട്ടു​േമ്പാൾ ബുദ്ധിമുട്ടുമെന്നും കമ്രാൻ പറഞ്ഞു. അതിനാൽ ഇന്ത്യൻ പിച്ചുകൾ പരിഗണിച്ച്​ ആമിറിനെയും റിയാസിനെയും കൂടെകൂട്ടണമെന്നാണ്​ കമ്രാൻ പറയുന്നത്​.

'ഭാഗ്യവശാൽ, കഴിഞ്ഞ കുറച്ച്​ മാസങ്ങൾക്കിടെ പാകിസ്​താൻ കളിച്ച ടീമുകളിൽ അവരുടെ മുൻനിര കളിക്കാരുടെ അഭാവമുണ്ടായിരുന്നു. എന്നാൽ കോച്ച്, സെലക്ടർമാർ, ബാബർ എന്നിവർക്ക് അവരുടെ ടീം എന്താണെന്നറിയാമെന്ന് എനിക്ക് ഉറപ്പുണ്ട്. അവർ ഇത് സമ്മതിക്കുമെന്ന് കരുതുന്നില്ല. പക്ഷേ കുറച്ചുകൂടി കഴിയുന്നതോടെ കാര്യങ്ങൾ വ്യക്തമാകും'-കമ്രാൻ ക്രിക്കറ്റ്​ പാകിസ്​താന്​ അനുവദിച്ച അഭിമുഖത്തിൽ പറഞ്ഞു.

കാലം കഴ​ിയും തോറം ബാബർ അസമിന്‍റെ ക്യാപ്​റ്റൻസി മെച്ചപ്പെട്ടു വരികയാണ്​. എന്നാൽ സെലക്ഷന്‍റെ കാര്യത്തിൽ ബാബർ ഇൻസമാമുൽ ഹഖിന്‍റെയും യൂനിസ്​ ഖാന്‍റെയും പാത പിന്തുടരണമെന്ന്​ അദ്ദേഹം അഭിപ്രായപ്പെട്ടു. അവർ ആഭ്യന്തര അനുഭവസമ്പത്തിന്​ കൂടുതൽ പ്രാധാന്യം നൽകിയിരുന്നതായും ഇത്​ മനസിലാക്കിയാൽ ടീമിന്‍റെ ഭാവിയിലുള്ള പ്രകടനം മെച്ചപ്പെടുമെന്നും​ കമ്രാൻ പറഞ്ഞു.

'ആഭ്യന്തര ക്രിക്കറ്റിലെ മികവിന്‍റെ അടിസ്ഥാനത്തിലാകണം കളിക്കാരെ തിരഞ്ഞെടുക്കേണ്ടതുണ്ട്. ബാബർ അസം, ഹസൻ അലി, ഫവാദ് ആലം, ഇമാമുൽ ഹഖ്​ എന്നിവരുടെ ഉദാഹരണങ്ങൾ നോക്കൂ... ഇവരെല്ലാം ആഭ്യന്തര മത്സരങ്ങളിലെ പ്രകടനമികവിലാണ്​ ടീമിലെത്തിയത്​. ഇപ്പോൾ അത്​ അന്താരാഷ്​ട്ര ക്രിക്കറ്റിൽ ആവർത്തിക്കുന്നു. യുവ കളിക്കാർക്ക് അവസരങ്ങൾ നൽകാൻ സെലക്ടർമാർ തിടുക്കം കാട്ടുന്നത് എന്തുകൊണ്ടാണെന്ന് എനിക്കറിയില്ല. ടീമിലെടുത്തില്ലെങ്കിൽ ഇവർ പാകിസ്​താൻ വിട്ട്​ പോകുമെന്ന്​ അവർ കരുതുന്നു' -കമ്രാൻ പറഞ്ഞു.

'ഇംഗ്ലണ്ട് പര്യടനത്തിന് ശേഷം കാര്യങ്ങൾ കൂടുതൽ വ്യക്തമാകും. മുഹമ്മദ് ആമിറിനെയും വഹാബ് റിയാസിനെയും ടീമിൽ ഉൾപ്പെടുത്തണം. ആമിറിന് നാലോ അഞ്ചോ വർഷത്തെ ക്രിക്കറ്റ് അവശേഷിക്കുന്നു. അതേസമയം റിയാസിന് രണ്ടോ മൂന്നോ വർഷം കൂടി കളിക്കാൻ കഴിയും. ഇന്ത്യയിലെ ഫ്ലാറ്റ്​ പിച്ചുകൾ പരിഗണിക്കു​േമ്പാൾ അനുഭവ സമ്പത്തുള്ള ബൗളർമാർ ടീമിന്​ ആവശ്യമാണ്​' -കമ്രാൻ കൂട്ടിച്ചേർത്തു.

ഈ വർഷം അവസാനം ഇന്ത്യയാണ്​ ട്വന്‍റി20 ലോകകപ്പിന്​ വേദിയൊരു​ക്കുന്നത്​. ഇന്ത്യയിലെ കോവിഡ്ബാധ രൂക്ഷമായി തുടരുകയാണെങ്കിൽ ടൂർണമെന്‍റ്​ നിഷ്പക്ഷ വേദിയിലേക്ക് മാറ്റുമെന്ന് ഐ.സി.സിയും ബി.സി.സി.ഐയും സൂചിപ്പിച്ചിരുന്നു. എന്നിരുന്നാലും, ഒക്ടോബറോടെ സ്ഥിതി മെച്ചപ്പെടുന്നില്ലെങ്കിൽ മാത്രമേ ടൂർണമെന്‍റ്​ മാറ്റുകയുള്ളൂവെന്ന് ബി.സി.സി.ഐ അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pakistan cricketbabar azamT20 World Cup 2021Kamran Akmal
News Summary - Will Know Pakistan's Strength When Facing India Kamran Akmal to Babar Azam
Next Story