മോദി അധികാരത്തിൽ തുടരുവോളം ഇന്ത്യ–പാക് ക്രിക്കറ്റ് നടക്കില്ലെന്ന് അഫ്രീദി
text_fieldsഇസ്‌ലാമാബാദ്: ഇടക്കിടെ വിവാദ പ്രസ്താവനകളിലൂടെ വാർത്തകളിൽ ഇടംപിടിക്കാറുണ്ട് മുൻ പാക് ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദി. നരേന്ദ്ര മോദി ഇന്ത്യയുടെ പ്രധാനമന്ത്രിയായി തുടരുവോളം ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ക്രിക്കറ്റ് ബന്ധം പുനരാരംഭിക്കാനാകില്ലെന്ന പുതിയ പ്രസ്താവനയുമായിട്ടാണ് അഫ്രീദി ഇപ്പോൾ രംഗത്തെത്തിയിട്ടുള്ളത്.
'ഇന്ത്യയുമായി ക്രിക്കറ്റ് ബന്ധങ്ങൾ പുനഃരാരംഭിക്കാൻ പാകിസ്താൻ സർക്കാർ എന്നും തയാറാണ്. പക്ഷേ, ഇന്ത്യയിലെ ഇപ്പോഴത്തെ ഭരണം തുടരുവോളം അതിനുള്ള സാധ്യത കാണുന്നില്ല. നരേന്ദ്ര മോദി പ്രധാനമന്ത്രിയായി തുടരുന്നിടത്തോളം ഇന്ത്യ–പാകിസ്താൻ ക്രിക്കറ്റ് ബന്ധത്തിൽ പുരോഗതിയുണ്ടാകില്ല'- അഫ്രീദി അഭിപ്രായപ്പെട്ടതായി അറബ് ന്യൂസ് റിപ്പോർട്ട് ചെയ്തു. ഇരുരാജ്യങ്ങളും തമ്മിലുള്ള ക്രിക്കറ്റ് ബന്ധത്തിലെ വിള്ളൽ മൂലം ലോകത്തിലെ ഏറ്റവും പണക്കിലുക്കമുള്ള ഇന്ത്യൻ പ്രീമിയർ ലീഗിെൻറ (ഐ.പി.എൽ) ഭാഗമാകാൻ പാക് താരങ്ങൾക്ക് അവസരമില്ലാത്തത് കനത്ത നഷ്ടമാണെന്നും അഫ്രീദി ചൂണ്ടിക്കാട്ടി.
'ലോക ക്രിക്കറ്റിലെ ഏറ്റവും വലിയ ബ്രാൻഡുകളിലൊന്നാണ് ഐ.പി.എൽ. ബാബർ അസം പോലെയുള്ള പാക് താരങ്ങൾക്ക് അവിടെ കളിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ വലിയ അവസരങ്ങൾ തുറന്നുകിട്ടുമായിരുന്നു. ഐ.പി.എൽ മത്സരങ്ങളിലെ സമ്മർദ്ദ ഘട്ടങ്ങൾ കൈകാര്യം ചെയ്യുന്നതും മറ്റ് രാജ്യങ്ങളിലെ താരങ്ങളുമായി ഡ്രസിങ് റൂം പങ്കിടുന്നതുമെല്ലാം അവരെ കൂടുതൽ മികച്ച താരങ്ങളാക്കുമായിരുന്നു' – അഫ്രീദി പറഞ്ഞു.
ഇന്ത്യയുമായി ബന്ധപ്പെട്ട തെൻറ അനുഭവങ്ങളിലേറെയും സന്തോഷപ്രദമാണെന്നും അഫ്രീദി ചൂണ്ടിക്കാട്ടി. 'ഇന്ത്യയിൽ ഏറെ ആസ്വദിച്ച് ക്രിക്കറ്റ് കളിക്കാനായിട്ടുണ്ട്. അതിൽ സംശയെമാന്നുമില്ല. ഇന്ത്യക്കാർ എനിക്ക് നൽകിയിട്ടുള്ള സ്നേഹവും ആദരവും ഞാനേറെ വിലമതിക്കുന്നു. ഇപ്പോഴും സമൂഹമാധ്യമങ്ങളിൽ ഞാൻ പോസ്റ്റുകളിടുമ്പോൾ സ്ഥിരമായി സന്ദേശം അയയ്ക്കുന്ന ഇന്ത്യക്കാരുണ്ട്. കുറേപ്പേർക്ക് ഞാൻ മറുപടിയും നൽകാറുണ്ട്'-അഫ്രീദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.