വനിത പ്രീമിയർ ലീഗ് ഫൈനൽ: ബാറ്റിങ് തെരഞ്ഞെടുത്ത് ഡൽഹി
text_fieldsന്യൂഡൽഹി: വനിത പ്രീമിയർ ലീഗ് ഫൈനലിൽ ടോസ് നേടിയ ഡൽഹി ക്യാപിറ്റൽസ് റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ ബാറ്റിങ് തെരഞ്ഞെടുത്തു. ആതിഥേയരായ ഡൽഹിക്ക് രണ്ടാം ഫൈനലാണിത്. കഴിഞ്ഞ സീസൺ ഫൈനലിൽ മുംബൈ ഇന്ത്യൻസിനോട് പരാജയപ്പെടുകയായിരുന്നു. അതേസമയം, ആദ്യ ഫൈനലിനാണ് ബാംഗ്ലൂർ ഇറങ്ങുന്നത്.
കലാശപ്പോരിനിറങ്ങുന്ന രണ്ട് ടീമിലും മലയാളി സാന്നിധ്യമുണ്ട്. ഡൽഹി കാപിറ്റൽസ് സംഘത്തിലെ അന്താരാഷ്ട്ര ആൾറൗണ്ടറും വയനാട് മാനന്തവാടി സ്വദേശിയുമായ മിന്നു മണി ഗുജറാത്ത് ജയന്റ്സിനെതിരായ അവസാന മത്സരത്തിൽ തകർപ്പൻ ബൗളിങ് പ്രകടനം കാഴ്ചവെച്ചിരുന്നു. രണ്ട് ഓവറിൽ ഒമ്പത് റൺസ് മാത്രം വഴങ്ങി രണ്ട് വിക്കറ്റാണ് താരം വീഴ്ത്തിയത്. സീസണിൽ ഇതുവരെ നാല് മത്സരങ്ങളിലേ മിന്നുവിന് അവസരം ലഭിച്ചിരുന്നുള്ളൂ.
റോയൽ ചാലഞ്ചേഴ്സിന്റെ മിന്നും ബൗളറാണ് തിരുവനന്തപുരം പേരൂർക്കട സ്വദേശി ആൾറൗണ്ടർ ആശ ശോഭന. ഒമ്പത് മത്സരങ്ങളിലും ആദ്യ ഇലവനിലിറങ്ങിയ 33കാരി സ്പിന്നർ പത്ത് വിക്കറ്റും വീഴ്ത്തി. ആദ്യ കളിയിൽ യു.പി വാരിയേഴ്സിനെതിരെ 22 റൺസ് വഴങ്ങി അഞ്ച് വിക്കറ്റെടുത്ത് പ്ലെയർ ഓഫ് ദ മാച്ചായി. മുംബൈ ഇന്ത്യൻസിനായി അരങ്ങേറിയ വയനാട് മാനന്തവാടിക്കാരി സജന സജീവൻ മികച്ച പ്രകടനത്തോടെയാണ് സീസൺ അവസാനിപ്പിച്ചത്.
െപ്ലയിങ് ഇലവൻ: ഡൽഹി ക്യാപിറ്റൽസ്: മേഗ് ലാന്നിങ് (ക്യാപ്റ്റൻ), ഷെഫാലി വർമ, ആലിസ് കാപ്സി, ജമീമ റോഡ്രിഗസ്, മാരിസെയ്ൻ കാപ്, ജെസ് ജൊനാസൻ, അരുന്ധതി റെഡ്ഡി, രാധ യാദവ്, താനിയ ഭാട്ടിയ, മിന്നുമണി, ശിഖ പാണ്ഡെ.
റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ: സ്മൃതി മന്ഥാന, സബ്ബിനേനി മെഘാന, സോഫി ഡെവിൻ, എല്ലിസ് പെറി, റിച്ച ഘോഷ്, സോഫി മോലിന്യൂക്സ്, ദിഷ കസാത്ത്, ജോർജിയ വരേഹം, ശ്രേയങ്ക പാട്ടിൽ, ആശ ശോഭന, രേണുക സിങ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.