വനിതാ പ്രീമിയര്‍ ലീഗ്: താരലേലം ഇന്ന്
text_fieldsബംഗളൂരു: വനിതാ പ്രീമിയര്‍ ലീഗ് ക്രിക്കറ്റിലെ താരലേലം ഇന്ന് മൂന്ന് മണിക്ക് ബംഗളൂരുവില്‍ നടക്കും. 120 താരങ്ങൾക്കായാണ് ലേലം. 91 ഇന്ത്യൻ താരങ്ങളും 29 വിദേശ താരങ്ങളും ലേലത്തിലുണ്ട്. അഞ്ച് ടീമുകളും പ്രധാന താരങ്ങളെ നിലനിർത്തിയതിനാൽ അഞ്ച് വിദേശികളടക്കം 19 ഒഴിവുകളാണ് നിലവിലുള്ളത്.
മൂന്ന് മലയാളി താരങ്ങളെയും ടീമുകള്‍ നിലനിര്‍ത്തിയിരുന്നു. ആശ ശോഭന റോയൽ ചലഞ്ചേഴ്സിലും സജന സജീവൻ മുംബൈ ഇന്ത്യൻസിലും മിന്നുമണി ഡൽഹി കാപിറ്റൽസിലും തുടരും. ഗുജറാത്ത് ജയൻറ്സിന് 4.4 കോടി രൂപയും യു.പി വാരിയേഴ്സിന് 3.9 കോടിയും റോയൽ ചലഞ്ചേഴ്സിന് മുംബൈക്ക് 2.65 കോടിയും ഡൽഹിക്ക് 2.5 കോടിയുമാണ് ബാക്കി തുകയുള്ളത്.
ടീമിൽ തുടരുന്നവർ
റോയല്‍ ചലഞ്ചേഴ്സ്: സ്മൃതി മന്ദാന (ക്യാപ്റ്റൻ), സബ്ബിനേനി മേഘന, റിച്ച ഘോഷ്, എൽസിസ് പെറി, ജോർജിയ വെയർഹാം, ശ്രേയങ്ക പാട്ടീൽ, ആശ ശോഭന, സോഫി ഡിവൈൻ, രേണുക സിങ്, സോഫി മൊളിനെക്സ്, ഏക്താ ബിഷ്ട്, കേറ്റ് ക്രോസ്, കനിക അഹുജത്, ഡാവി വ്യാറ്റ്.
മുംബൈ ഇന്ത്യൻസ്: ഹർമൻപ്രീത് കൗർ (ക്യാപ്റ്റൻ), അമൻജോത് കൗർ, അമേലിയ കെർ, ക്ലോ ട്രിയോൺ, ഹെയ്ലി മാത്യൂസ്, ജിന്റിമണി കാലിത, നതാലി സ്കൈവർ, പൂജ വസ്ട്രക്കർ, സൈക ഇസ്ഹാക്ക്, യാസ്തിക ഭാട്ടിയ, ഷബ്നിം ഇസ്മായിൽ, അമൻദീപ് കൗർ, സജന സജീവൻ, കീര്‍ത്തന.
ഡല്‍ഹി കാപിറ്റല്‍സ്: മെഗ് ലാനിങ് (ക്യാപ്റ്റൻ), ആലീസ് കാപ്സെ, അരുന്ധതി റെഡ്ഡി, ജെമീമ റോഡ്രിഗസ്, ജെസ് ജോനാസെൻ, മരിസാനെ ക്യാപ്പ്, മിന്നു മണി, രാധാ യാദവ്, ഷഫാലി വർമ, ശിഖ പാണ്ഡെ, സ്നേഹ ദീപ്തി, തനിയ ഭാട്ടിയ, ടിറ്റാസ് സാധു, അന്നാബെൽ സതര്‍ലാന്‍ഡ്.
യു.പി വാരിയേഴ്സ്: ഹരിസ്, കിരൺ നവ്ഗിരെ, രാജേശ്വരി ഗെയ്ക്വാദ്, ശ്വേത ഷെരാവത്, സോഫി എക്ലെസ്റ്റോൺ, തഹ്ലിയ മഗ്രാത്ത്, വൃന്ദ ദിനേശ്, സൈമ താക്കൂർ, പൂനം ഖേംനാർ, ഗൗഹർ സുൽത്താന, ചമരി അത്തപത്തു, ഉമാ ചേത്രി.
ഗുജറാത്ത് ടൈറ്റൻസ്: ആഷ്ലീ ഗാഡ്നർ, ബേത്ത് മൂണി, ദയാലൻ ഹേമലത, ഹർലീൻ ഡിയോൾ, ലോറ വോൾവാർഡ്, ഷബ്നം ഷക്കിൽ, തനൂജ കൻവർ, പോബെ ലിച്ച്ഫീൽഡ്, മേഘ്ന സിങ്, കഷ്വീ ഗൗതം, പ്രിയ മിശ്ര, മന്നത്ത് കശ്യപ്, ഭാരതി ഫുൽമാലി, സയാലി സത്ഗരെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.