Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightവിമന്‍സ് ടി 20...

വിമന്‍സ് ടി 20 ക്രിക്കറ്റ്: കിങ്സ് വാലിക്കും ടെലിച്ചറി ടൗൺ ക്രിക്കറ്റ് ക്ലബിനും ജയം

text_fields
bookmark_border
womens t20
cancel
camera_alt

ത​ല​ശ്ശേ​രി​യി​ൽ ന​ട​ക്കു​ന്ന കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ സ്മാ​ര​ക

അ​ഖി​ല കേ​ര​ള വ​നി​ത ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്റി​ൽ ഞാ​യ​റാ​ഴ്ച നടന്ന

മ​ത്സ​ര​ത്തി​ൽ​നി​ന്ന്

ത​ല​ശ്ശേ​രി: ജി​ല്ല ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ന്റെ സ​ഹ​ക​ര​ണ​ത്തോ​ടെ ബി.​കെ 55 ക്രി​ക്ക​റ്റ് ക്ല​ബി​ന്റെ​യും ടെ​ലി​ച്ച​റി ടൗ​ണ്‍ ക്രി​ക്ക​റ്റ് ക്ല​ബി​ന്റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ല്‍ കോ​ണോ​ര്‍ വ​യ​ല്‍ ക്രി​ക്ക​റ്റ് സ്റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ക്കു​ന്ന കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍ സ്മാ​ര​ക അ​ഖി​ല കേ​ര​ള വു​മ​ന്‍സ് ടി 20 ​ക്രി​ക്ക​റ്റ് ടൂ​ര്‍ണ​മെ​ന്റി​ൽ ഞാ​യ​റാ​ഴ്ച ന​ട​ന്ന ആ​ദ്യ​മ​ത്സ​ര​ത്തി​ൽ ത​ല​ശ്ശേ​രി കി​ങ്‌​സ് വാ​ലി 27 റ​ൺ​സി​ന് ആ​ല​ക്കോ​ട് ഹി​ൽ വാ​ലി​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി.

ആ​ദ്യം ബാ​റ്റ് ചെ​യ്ത കി​ങ്‌​സ് വാ​ലി നി​ശ്ചി​ത 20 ഓ​വ​റി​ൽ അ​ഞ്ച് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 116 റ​ൺ​സ് നേ​ടി. കി​ങ്‌​സ് വാ​ലി​ക്ക് വേ​ണ്ടി ഐ.​വി. ദൃ​ശ്യ പു​റ​ത്താ​കാ​തെ 67 റ​ൺ​സ് നേ​ടി. മ​റു​പ​ടി​യാ​യി ആ​ല​ക്കോ​ട് ഹി​ൽ വാ​ലി 19.3 ഓ​വ​റി​ൽ 89 റ​ൺ​സി​ന് എ​ല്ലാ​വ​രും പു​റ​ത്താ​യി.

ആ​ല​ക്കോ​ട് ഹി​ൽ വാ​ലി​ക്ക് വേ​ണ്ടി ജി​ഷ ജൈ​മോ​നും എ​സ്. ഗാ​യ​ത്രി​യും 12 റ​ൺ​സ് വീ​തം നേ​ടി. കി​ങ്‌​സ് വാ​ലി​ക്ക് വേ​ണ്ടി സി.​കെ. ന​ന്ദ​ന 21 റ​ൺ​സി​ന് മൂ​ന്ന് വി​ക്ക​റ്റു​ക​ൾ നേ​ടി. ക​ളി​യി​ലെ താ​ര​മാ​യി കി​ങ്‌​സ് വാ​ലി​യി​ലെ ഐ.​വി. ദൃ​ശ്യ​യെ​യും (പു​റ​ത്താ​കാ​തെ 67 റ​ൺ​സ്) ഇ​മ്പാ​ക്ട് താ​ര​മാ​യി കി​ങ്‌​സ് വാ​ലി താ​രം സി.​കെ. ന​ന്ദ​ന​യെ​യും (മൂ​ന്ന് വി​ക്ക​റ്റ്) തെ​ര​ഞ്ഞെ​ടു​ത്തു.

ര​ണ്ടാ​മ​ത്തെ മ​ത്സ​ര​ത്തി​ൽ ടെ​ലി​ച്ച​റി ടൗ​ൺ ക്രി​ക്ക​റ്റ് ക്ല​ബ് ബി.​കെ 55 ത​ല​ശ്ശേ​രി​യെ 24 റ​ൺ​സി​ന് പ​രാ​ജ​യ​പ്പെ​ടു​ത്തി. ആ​ദ്യം ബാ​റ്റ് ചെ​യ്ത ടെ​ലി​ച്ച​റി ടൗ​ൺ സി.​സി നി​ശ്‌​ചി​ത 20 ഓ​വ​റി​ൽ ഏ​ഴു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 117 റ​ൺ​സ് നേ​ടി. ടെ​ലി​ച്ച​റി ടൗ​ൺ സി.​സി​ക്ക് വേ​ണ്ടി കെ.​എ​സ്. സാ​യൂ​ജ്യ 23 റ​ൺ​സും ദേ​വി​ക ബി​നോ​യ് 20 റ​ൺ​സും നേ​ടി.

ബി.​കെ 55 ത​ല​ശ്ശേ​രി​ക്ക് വേ​ണ്ടി ആ​ർ. ആ​ര്യ 17 റ​ൺ​സി​ന് ര​ണ്ട് വി​ക്ക​റ്റും മാ​ന​സ്‌ വി. ​പോ​റ്റി 33 റ​ൺ​സി​ന്‌ ര​ണ്ട് വി​ക്ക​റ്റും നേ​ടി. മ​റു​പ​ടി​യാ​യി ബി.​കെ 55 ത​ല​ശ്ശേ​രി 19 ഓ​വ​റി​ൽ 93 റ​ൺ​സി​ന് എ​ല്ലാ​വ​രും പു​റ​ത്താ​യി. ബി.​കെ 55 ത​ല​ശ്ശേ​രി​ക്കു​വേ​ണ്ടി മാ​ന​സ്‌ വി. ​പോ​റ്റി 24 റ​ൺ​സും അ​ശ്വ​തി ബാ​ബു 18 റ​ൺ​സും നേ​ടി.

ടെ​ലി​ച്ച​റി ടൗ​ൺ സി.​സി​ക്കു വേ​ണ്ടി അ​ലീ​ന ആ​ൻ ജോ​യ് 11 റ​ൺ​സി​ന് നാ​ല് വി​ക്ക​റ്റും ടി. ​ഷാ​നി 24 റ​ൺ​സി​ന് ര​ണ്ട് വി​ക്ക​റ്റും നേ​ടി. ക​ളി​യി​ലെ താ​ര​മാ​യി ടെ​ലി​ച്ച​റി ടൗ​ൺ സി.​സി താ​രം അ​ലീ​ന ആ​ൻ ജോ​യി​യെ​യും (നാ​ല് വി​ക്ക​റ്റ്) ഇ​മ്പാ​ക്ട് താ​ര​മാ​യി ടെ​ലി​ച്ചെ​റി ടൗ​ൺ സി.​സി താ​രം ടി. ​ഷാ​നി​യെ​യും (ര​ണ്ട് വി​ക്ക​റ്റ്) തെ​ര​ഞ്ഞെ​ടു​ത്തു .

ശ​നി​യാ​ഴ്ച ന​ട​ന്ന ആ​ദ്യ മ​ത്സ​ര​ത്തി​ൽ ഫ്ലാ​മി​ങ്ങോ വേ​രി​യേ​ഴ്സ് ഏ​ഴു വി​ക്ക​റ്റി​ന് എ​ക്സ്ട്രീം സ്പോ​ർ​ട്സി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി. ര​ണ്ടാ​മ​ത്തെ മ​ത്സ​ര​ത്തി​ൽ ചാ​മ്പ്യ​ൻ​സ് എ​സ്.​സി ആ​റ് വി​ക്ക​റ്റി​ന് എം.​ആ​ർ.​സി ഹോ​ട്ട് പോ​ട്ടി​നെ​യും പ​രാ​ജ​യ​പ്പെ​ടു​ത്തി. തി​ങ്ക​ളാ​ഴ്ച ന​ട​ക്കു​ന്ന ആ​ദ്യ മ​ത്സ​ര​ത്തി​ൽ എം.​ആ​ർ.​സി ഹോ​ട്ട് പോ​ട്ട് ടീം ​ഫ്ലാ​മി​ങ്ങോ വാ​രി​യേ​ഴ്സി​നെ നേ​രി​ടും. ഉ​ച്ച​ക്ക് ശേ​ഷം ന​ട​ക്കു​ന്ന മ​ത്സ​ര​ത്തി​ൽ ചാ​മ്പ്യ​ൻ​സ് എ​സ്.​സി എ​ക്സ്ട്രീം സ്പോ​ർ​ട്സി​നെ നേ​രി​ടും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:womens t20
News Summary - Women's T20 Cricket-Kings Valley and Tellichery Town Cricket Club win
Next Story