ആശ ശോഭന കളിക്കും, സജന പുറത്ത്; ട്വന്‍റി20 ലോകകപ്പിൽ ഇന്ത്യക്കെതിരെ ന്യൂസിലൻഡിന് ബാറ്റിങ്
text_fieldsദുബൈ: വനിത ട്വന്‍റി20 ലോകകപ്പിൽ ഇന്ത്യക്കെതിരെ ടോസ് നേടിയ ന്യൂസിലൻഡ് ബാറ്റിങ് തെരഞ്ഞെടുത്തു. ട്വന്‍റി20 ലോകകപ്പിലെ കന്നിക്കിരീടം സ്വപ്നം കണ്ടാണ് ഇന്ത്യൻ വനിതകൾ കളത്തിലിറങ്ങുന്നത്.
മലയാളി ഓൾ റൗണ്ടർ ആശ ശോഭന പ്ലെയിങ് ഇലവനിൽ ഇടംനേടി. മറ്റൊരു മലയാളി താരം സജന സജീവന് ആദ്യ പതിനൊന്നിൽ ഇടംകിട്ടിയില്ല. ചാമ്പ്യന്മാരായ ആസ്ട്രേലിയ, പാകിസ്താൻ, ശ്രീലങ്ക എന്നിവർകൂടി ഉൾപ്പെടുന്ന ഗ്രൂപ്പ് എയിലാണ് ഇന്ത്യ. ആദ്യ രണ്ട് സ്ഥാനക്കാരാണ് സെമി ഫൈനലിൽ എത്തുക. രാത്രി 7.30 മുതൽ ദുബൈ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം.
സന്നാഹ മത്സരത്തിലെ ആധികാരിക ജയങ്ങളാണ് ഹർമൻ സംഘത്തിന്റെ ആത്മവിശ്വാസമേറ്റുന്നത്.
വെസ്റ്റിൻഡീസിനെ 20ഉം ദക്ഷിണാഫ്രിക്കയെ 28ഉം റൺസിന് തോൽപിച്ചു. ആദ്യം ബാറ്റ് ചെയ്ത് നേടി 140ൽപരം റൺസ് രണ്ട് മത്സരങ്ങളിലും വിജയകരമായി പ്രതിരോധിക്കുകയായിരുന്നു. ബൗളർമാരുടെ മികവാണ് ഇവിടെ നിർണായകമായത്.
പേസർമാരായ രേണുക സിങ്ങും പൂജ വസ്ത്രകറും സ്പിന്നർമാരായ ദീപ്തി ശർമയും മലയാളി ആശ ശോഭനയുമെല്ലാം നന്നായി പന്തെറിഞ്ഞു. വലിയ സ്കോറുകൾ നേടാൻ കരുത്തുള്ള ഓപണർമാരായ സ്മൃതി മന്ദാനയും ഷഫാലി വർമയും ക്യാപ്റ്റൻ ഹർമനും ഫോമിൽ തിരിച്ചെത്തിയാൽ കാര്യങ്ങൾ ഇന്ത്യയുടെ വഴിക്ക് വരും.
ജെമീമ റോഡ്രിഗസും റിച്ച ഘോഷും ദീപ്തി ശർമയുമെല്ലാം ബാറ്റുകൊണ്ട് വിശ്വാസം കാക്കുന്നു. ആശക്ക് പുറമെ മലയാളി സാന്നിധ്യമായി സജന സജീവനും ടീമിലുണ്ട്. സന്നാഹത്തിൽ ദക്ഷിണാഫ്രിക്കക്കെതിരെ തകർപ്പൻ ജയം നേടിയ കിവി സംഘം പക്ഷേ, ഇംഗ്ലണ്ടിനോട് തോറ്റു. ഓപണർ അമേലീയ കെറും ക്യാപ്റ്റൻ സോഫി ഡിവൈനുമെല്ലാം ബാറ്റിങ്ങിൽ അപകടകാരികളാണ്.
ഇന്ത്യൻ ടീം: ഹർമൻപ്രീത് കൗർ (ക്യാപ്റ്റൻ), സ്മൃതി മന്ദാന, ഷഫാലി വർമ, ദീപ്തി ശർമ, ജെമീമ റോഡ്രിഗസ്, റിച്ച ഘോഷ്, പൂജ വസ്ത്രകർ, അരുന്ധതി റെഡ്ഡി, രേണുക സിങ്, ആശ ശോഭന, ശ്രേയങ്ക പാട്ടീൽ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.