വനിത ടെസ്റ്റ്: ഇന്ത്യ ജയപ്രതീക്ഷയിൽ; ഇന്നിങ്സ് തോൽവി ഒഴിവാക്കാൻ ദക്ഷിണാഫ്രിക്കൻ ശ്രമം
text_fieldsചെന്നൈ: ഇന്ത്യക്കെതിരായ ഏക ക്രിക്കറ്റ് ടെസ്റ്റിൽ ഇന്നിങ്സ് തോൽവി ഒഴിവാക്കാൻ ദക്ഷിണാഫ്രിക്കൻ വനിതകൾ പൊരുതുന്നു. ആറ് വിക്കറ്റ് നഷ്ടത്തിൽ ആതിഥേയർ കുറിച്ച 603 റൺസെന്ന ഒന്നാം ഇന്നിങ്സ് സ്കോറിനുള്ള മറുപടിയിൽ 266ന് പുറത്തായ ദക്ഷിണാഫ്രിക്ക ഫോളോ ഓൺ ചെയ്ത് മൂന്നാംനാൾ സ്റ്റമ്പെടുക്കുമ്പോൾ രണ്ട് വിക്കറ്റിന് 232 റൺസെന്ന നിലയിലാണ്. ഇന്നിങ്സ് തോൽവി ഒഴിവാക്കാൻ സന്ദർശകർക്ക് 105 റൺസ് കൂടി വേണം.
77 റൺസ് വഴങ്ങി എട്ട് വിക്കറ്റെടുത്ത സ്പിന്നർ സ്നേഹ് റാണയുടെ അത്യുജ്ജ്വല ബൗളിങ്ങാണ് ദക്ഷിണാഫ്രിക്കയുടെ ഒന്നാം ഇന്നിങ്സ് 266ൽ അവസാനിപ്പിച്ചത്. രണ്ടാം ഇന്നിങ്സിൽ സുനെ ലൂസ് (109) ഇവർക്കായി സെഞ്ച്വറി നേടി മടങ്ങി. ക്യാപ്റ്റൻ ലോറ വോൾവാർട്ടും (93) മാരാസാനെ കാപ്പുമാണ് (15) ക്രീസിൽ. നാല് വിക്കറ്റിന് 236ൽ രണ്ടാം ഇന്നിങ്സ് പുനരാരംഭിച്ച ദക്ഷിണാഫ്രിക്കക്ക് 30 റൺസ് മാത്രം ചേർക്കുന്നതിനിടെ ആറ് വിക്കറ്റും നഷ്ടമായി. ദീപ്തി ശർമ രണ്ട് വിക്കറ്റ് വീഴ്ത്തി. അന്നെകെ ബോഷ് (9) ഫോളോ ഓൺ ചെയ്യവെ ആദ്യമേ പുറത്തായെങ്കിലും വോൾവാർട്ടും ലൂസും ചേർന്ന് കരകയറ്റി. അവസാനദിനമായ ഇന്ന് പ്രതീക്ഷയിലാണ് ഇന്ത്യ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.