ബംഗ്ലാദേശിനെതിരായ വനിത ട്വന്റി20: ഇന്ത്യക്ക് ജയം, പരമ്പര
text_fieldsസിൽഹറ്റ്: ബംഗ്ലാദേശിനെതിരായ മൂന്നാം ട്വന്റി20 ഏഴ് വിക്കറ്റിന് ജയിച്ച ഇന്ത്യൻ വനിതകൾ അഞ്ച് മത്സര പരമ്പരയും (3-0) സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്ത ആതിഥേയരെ 20 ഓവറിൽ എട്ട് വിക്കറ്റിന് 117 റൺസിലൊതുക്കി ഇന്ത്യൻ ബൗളർമാർ. മറുപടിയിൽ 18.3 ഓവറിൽ മൂന്ന് വിക്കറ്റിന് ലക്ഷ്യത്തിലെത്തി സന്ദർശകർ. 38 പന്തിൽ 51 റൺസെടുത്ത ഓപണർ ഷഫാലി വർമയാണ് കളിയിലെ താരം. മറ്റൊരു ഓപണർ സ്മൃതി മന്ദാന 42 പന്തിൽ 47 റൺസ് നേടി.
27 പന്തിൽ 36 റൺസടിച്ച ഓപണർ ദിലാറ അക്തറാണ് ബംഗ്ലാദേശിന്റെ ടോപ് സ്കോറർ. ക്യാപ്റ്റൻ നിഗാർ സുൽത്താനയുടെതാണ് (28) മറ്റൊരു ശ്രദ്ധേയ സംഭാവന. രാധ യാദവ് രണ്ടും രേണുക സിങ്, പൂജ വസ്ത്രകർ, ശ്രേയങ്ക പാട്ടിൽ എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.
ചേസ് ചെയ്ത ഇന്ത്യക്കായി ഓപണർമാരായ സ്മൃതിയും ഷഫാലിയും മികച്ച തുടക്കം നൽകി. ഇരുവരും 12.1 ഓവറിൽ 91 റൺസ് ചേർത്തു. ഒമ്പത് റൺസായിരുന്നു ദയാലൻ ഹേമലതയുടെ സംഭാവന. ക്യാപ്റ്റൻ ഹർമൻപ്രീത് കൗറും (6) റിച്ച ഘോഷും (8) പുറത്താവാതെ നിന്നു. മലയാളി താരം സജന സജീവനും ഇലവനിലുണ്ടായിരുന്നെങ്കിലും ബാറ്റിങ്ങിനോ ബൗളിങ്ങിനോ അവസരം ലഭിച്ചില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.