കളിച്ച രണ്ടിലും ജയം; പാകിസ്താനെ തറപറ്റിച്ച് ട്വന്റി20യിൽ ചരിത്ര ജയവുമായി അഫ്ഗാനിസ്താൻ
text_fieldsരാജ്യാന്തര ക്രിക്കറ്റിൽ വമ്പന്മാരോട് മുട്ടുമ്പോൾ മുട്ടുവിറക്കുന്നവരെന്ന അപഖ്യാതി മാറ്റി അഫ്ഗാനിസ്താന്റെ പടയോട്ടം. പാകിസ്താനെതിരായ മൂന്നു കളികളടങ്ങിയ പരമ്പരയിലാണ് ആദ്യ രണ്ടും പൂർത്തിയാകുമ്പോഴേക്ക് പരമ്പര സ്വന്തമാക്കി അപൂർവ ചരിത്രം കുറിച്ചത്. ബൗളിങ്ങിലും പിന്നീട് ബാറ്റിങ്ങിലും ഒരേ മൂർച്ചയോടെ നിറഞ്ഞുനിന്ന അഫ്ഗാനിസ്താന് രണ്ടാം ട്വന്റി20യിൽ ഏഴു വിക്കറ്റിനായിരുന്നു ജയം.
ആദ്യം ബാറ്റു ചെയ്ത പാകിസ്താൻ ആറു വിക്കറ്റ് നഷ്ടത്തിൽ 130 റൺസ് എടുത്തപ്പോൾ ഒരു പന്ത് ബാക്കിനിൽക്കെ അഫ്ഗാനിസ്താൻ ലക്ഷ്യത്തിലെത്തി. ഇതോടെ അവസാന മത്സരത്തിൽ ജയിച്ചാലും പാകിസ്താന് ഒപ്പം പിടിക്കാനാകില്ല.
ഇന്ത്യ, ഇംഗ്ലണ്ട്, പാകിസ്താൻ, ദക്ഷിണാഫ്രിക്ക, ന്യൂസിലൻഡ്, ആസ്ട്രേലിയ എന്നിവരടങ്ങിയ ക്രിക്കറ്റിലെ ആറു വമ്പന്മാർക്കെതിരെ അഫ്ഗാൻ കുറിക്കുന്നത് ആദ്യ ജയമാണ്. വെസ്റ്റ് ഇൻഡീസ്, ബംഗ്ലദേശ് ടീമുകൾക്കെതിരെ മുമ്പ് ഓരോ തവണ ട്വന്റി20 പരമ്പര സ്വന്തമാക്കിയിട്ടുണ്ട്. സിംബാബ്വെക്കെതിരെ കളിച്ച അഞ്ചിൽ എല്ലാറ്റിലും ജയം അഫ്ഗാനൊപ്പമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.