Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightലെജൻഡ്സ് ലോക...

ലെജൻഡ്സ് ലോക ചാമ്പ്യൻഷിപ്പ് ഫൈനൽ; പാകിസ്താനെതിരെ ഇന്ത്യക്ക് 157 റൺസ് വിജയലക്ഷ്യം

text_fields
bookmark_border
ലെജൻഡ്സ് ലോക ചാമ്പ്യൻഷിപ്പ് ഫൈനൽ; പാകിസ്താനെതിരെ ഇന്ത്യക്ക് 157 റൺസ് വിജയലക്ഷ്യം
cancel

ലണ്ടൻ: ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡിന്റെ പ്രഥമ ലെജൻഡ്സ് ലോക ചാമ്പ്യൻഷിപ്പ് ട്വന്‍റി20 ഫൈനലിൽ പാകിസ്താനെതിരെ ഇന്ത്യക്ക് 157 റൺസ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്താൻ 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 156 റൺസെടുത്തു. ശുഐബ് മാലിക്കാണ് പാക് ടീമിലെ ടോപ് സ്കോറർ. 36 പന്തിൽ മൂന്നു സിക്സടക്കം 41 റൺസെടുത്താണ് താരം പുറത്തായത്. ഇന്ത്യക്കായി അനുരീത് സിങ് മൂന്നു വിക്കറ്റെടുത്തു.

കംറാൻ അക്മൽ (19 പന്തിൽ 24), ഷർജീൽ ഖാൻ (10 പന്തിൽ 12), ശുഐബ് മക്സൂദ് (12 പന്തിൽ 21), നായകൻ യൂനിസ് ഖാൻ (11 പന്തിൽ ഏഴ്), ആമിർ യാമിൻ (നാല് പന്തിൽ ഏഴ്) എന്നിവരാണ് പുറത്തായ മറ്റു താരങ്ങൾ. ഷാഹീദ് അഫ്രീദി നാലു റൺസുമായും സുഹൈൽ തൻവീർ 19 റൺസുമായും പുറത്താകാതെ നിന്നു. 18 റൺസെടുത്ത മിസ്ബാഹുൽ ഹഖ് പരിക്കേറ്റ് കയറി. ഇന്ത്യക്കായി വിനയ് കുമാർ, പവൻ നെഗി, ഇർഫാൻ പത്താൻ എന്നിവർ ഓരോ വിക്കറ്റ് വീതം നേടി.

യുവരാജ് സിങ്ങാണ് ഇന്ത്യൻ ടീമിനെ നയിക്കുന്നത്. റോബിൻ ഉത്തപ്പ, സുരേഷ് റെയ്ന, യൂസുഫ് പത്താൻ, ഹർഭജൻ സിങ് എന്നിവരെല്ലാം ടീമിലുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Legends World Championship
News Summary - World Championship of Legends
Next Story