ലോകകപ്പ് നേട്ടം; മുഹമ്മദ് സിറാജിന് വീടും ജോലിയും നൽകുമെന്ന് തെലങ്കാന സർക്കാർ
text_fieldsഹൈദരാബാദ്: ട്വന്റി 20 ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിൽ അംഗമായ പേസർ മുഹമ്മദ് സിറാജിന് വീടും സർക്കാർ ജോലിയും നൽകുമെന്ന് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. ലോകകപ്പ് വിജയത്തിന് ശേഷം സ്വന്തം നാടായ ഹൈദരാബാദിൽ തിരിച്ചെത്തിയ താരം മുഖ്യമന്ത്രിയുടെ ക്ഷണം സ്വീകരിച്ച് വീട് സന്ദർശിച്ചപ്പോഴാണ് വാഗ്ദാനം. ഹൈദരാബാദിലോ സമീപ പ്രദേശങ്ങളിലോ അനുയോജ്യമായ സ്ഥലം കണ്ടെത്താൻ മുഖ്യമന്ത്രി ഉദ്യോഗസ്ഥർക്ക് നിർദേശവും നൽകി.
മുഹമ്മദ് സിറാജ് രാജ്യത്തെ അഭിമാന നേട്ടത്തിലെത്തിച്ചെന്നും തെലങ്കാന സംസ്ഥാനത്തിന് ഇത് വലിയ ബഹുമതിയാണെന്നും മുഖ്യമന്ത്രി പ്രശംസിച്ചു. ഇരുവരുടെയും കൂടിക്കാഴ്ചയുടെ ചിത്രം മുഖ്യമന്ത്രി സമൂഹ മാധ്യമമായ എക്സിൽ പങ്കുവെച്ചു. മുൻ ഇന്ത്യൻ ക്യാപ്റ്റൻ മുഹമ്മദ് അസ്ഹറുദ്ദീനും ചടങ്ങിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.