'ലോകം ഞങ്ങളുടെ കുടുംബം', ഇംഗ്ലീഷ് ക്രിക്കറ്റ് താരം കെവിൻ പീറ്റേഴ്സന്‍റെ ട്വീറ്റിന് മറുപടിയുമായി മോദി
text_fieldsന്യൂഡൽഹി: കോവിഡ് വാക്സിൻ ദക്ഷിണാഫ്രിക്കയിലേക്ക് കയറ്റി അയച്ച ഇന്ത്യയോടുള്ള സ്നേഹം പ്രകടിപ്പിച്ച ഇംഗ്ലണ്ട് മുൻ ക്രിക്കറ്റ് താരം കെവിൻ പീറ്റേഴ്സണ് മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോകം ഞങ്ങളുടെ കുടുംബമാണെന്നായിരുന്നു മോദിയുടെ ട്വീറ്റ്.
Glad to see your affection towards India. :)
— Narendra Modi (@narendramodi) February 3, 2021
We believe that the world is our family and want to play our role in strengthening the fight against COVID-19. https://t.co/zwpB3CNxLG
"ഇന്ത്യൻ ഔദാര്യവും ദയയും ദിനേന വർധിച്ചുകൊണ്ടിരിക്കുന്നു. പ്രിയപ്പെട്ട രാജ്യം!" എന്നായിരുന്നു പീറ്റേഴ്സന്‍റെ ട്വീറ്റ്. 'ഇന്ത്യയോടുള്ള താങ്കളുടെ സ്‌നേഹം കാണുന്നതില്‍ സന്തോഷമുണ്ട്. ലോകമാകെ ഞങ്ങളുടെ കുടുംബമാണെന്നാണ് ഞങ്ങള്‍ കരുതുന്നത്. കോവിഡിനെതരായ പോരാട്ടത്തില്‍ ഇന്ത്യയുടെ കര്‍ത്തവ്യം ശക്തിപ്പെടുത്താൻ ആഗ്രഹിക്കുന്നു' -പ്രധാനമന്ത്രി മോദി ട്വീറ്റ് ചെയ്തു.
Indian generosity and kindness grows more and more every single day.
— Kevin Pietersen🦏 (@KP24) February 2, 2021
The beloved country! 🙏🏽
കോവിഡ് വാക്സിനുമായി ഇന്ത്യ ദക്ഷിണാഫ്രിക്കയിലേക്ക് അയച്ച വിമാനത്തിന്‍റെ ചിത്രം വിദേശകാര്യ മന്ത്രി എസ്. ജയ്‌ശങ്കർ പോസ്റ്റ് ചെയ്തതിന് പിന്നാലെയായിരുന്നു പീറ്റേഴ്സന്‍റെ ട്വീറ്റ്. ദക്ഷിണാഫ്രിക്കയില്‍ ജനിച്ച പീറ്റേഴ്‌സണ്‍ പിന്നീട് ഇംഗ്ലണ്ടിലേക്ക് മാറുകയായിരുന്നു.
In it together.
— Dr. S. Jaishankar (@DrSJaishankar) February 1, 2021
Made in India vaccines land in Johannesburg, South Africa. #VaccineMaitri pic.twitter.com/O9kWj6qVV9
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.