ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ: ഇന്ത്യയും ന്യൂസിലൻഡും 15 അംഗ സ്ക്വാഡുകൾ പ്രഖ്യാപിച്ചു
text_fieldsലണ്ടൻ: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനുള്ള 15 അംഗ സ്ക്വാഡിനെ ഇന്ത്യയും ന്യൂസിലൻഡും പ്രഖ്യാപിച്ചു. ഇന്ത്യൻ ടീമിനെ വിരാട് കോഹ്ലിയും ന്യൂസിലൻഡിനെ പരിക്ക് മാറിയെത്തുന്ന കെയ്ൻ വില്യംസണുമാണ് നയിക്കുന്നത്. ജൂൺ 18ന് സതാംപ്റ്റണിലാണ് മത്സരം ആരംഭിക്കുന്നത്.
20 അംഗ സ്ക്വാഡുമായാണ് ഇന്ത്യ ഇംഗ്ലണ്ടിലേക്ക് പറന്നത്. അജിൻക്യ രഹാനെയാണ് ഉപനായകൻ. ശർദുൽ ഠാക്കൂറിനും മായങ്ക് അഗർവാളിനും സ്ക്വാഡിൽ ഇടം നേടാനായില്ല. അതേ സമയം പേസർ മുഹമ്മദ് സിറാജും മധ്യനര ബാറ്റ്സ്മാൻ ഹനുമ വിഹാരിയും സ്ക്വാഡിൽ ഇടംപിടിച്ചു.
പരിക്കേറ്റതിനെ തുടർന്ന് കിവീസ് നായകൻ വില്യംസണിന് ഇംഗ്ലണ്ടിനെതിരായ രണ്ടാമത്തെ ടെസ്റ്റ് മത്സരം നഷ്ടമായിരുന്നു. കോളിൻ ഡി ഗ്രാൻഡോമിനെ ഒൾറൗണ്ടറായും അജാസ് പേട്ടലിനെ സ്പെഷ്യലിസ്റ്റ് സ്പിന്നറായും കിവീസ് ടീമിൽ ഉൾപെടുത്തിയിട്ടുണ്ട്.
ഇന്ത്യൻ സ്ക്വാഡ്:
വിരാട് കോഹ്ലി (ക്യാപ്റ്റൻ), അജിൻക്യ രഹാനെ (ഉപനായകൻ), രോഹിത് ശർമ, ശുഭ്മാൻ ഗിൽ, ചേതേശ്വർ പുജാര, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പർ), ഹനുമ വിഹാരി, ആർ. അശ്വിൻ, രവീന്ദ്ര ജദേജ, വൃദ്ധിമാൻ സാഹ (വിക്കറ്റ് കീപ്പർ), ജസ്പ്രീത് ബൂംറ, ഉമേഷ് യാദവ്, മുഹമ്മദ് ഷമി, ഇഷാന്ത് ശർമ, മുഹമ്മദ് സിറാജ്.
ന്യൂസിലൻഡ് സ്ക്വാഡ്:
കെയ്ൻ വില്യംസൺ (ക്യാപ്റ്റൻ), ടോം ബ്ലൻഡൽ, ട്രെൻഡ് ബൗൾട്ട്, ഡെവോൻ കോൺവേ, കോളിൻ ഡി ഗ്രാൻഡോം, മാറ്റ് ഹെൻറി, കൈൽ ജാമിസൺ, ടോം ലഥാം, ഹെന്‍റി നികോൾസ്, അജാസ് പേട്ടൽ, ടിം സൗത്തി, റോസ് ടെയ്ലർ, നീൽ വാഗ്നർ, ബി.ജെ. വാട്ലിങ്, വിൽ യങ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.