ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ: പ്ലേയിങ് ഇലവനെ പ്രഖ്യാപിച്ച് ഇന്ത്യ
text_fieldsസതാംപ്ടൺ: വെള്ളിയാഴ്ച ആരംഭിക്കുന്ന ന്യൂസിലാൻഡിനെതിരായ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിനുള്ള േപ്ലയിങ് ഇലവനെ പ്രഖ്യാപിച്ച് ഇന്ത്യ. കഴിഞ്ഞ മാർച്ചിൽ നടന്ന ഇംഗ്ലണ്ടിനെതിരായ അവസാന ടെസ്റ്റിൽ കളിക്കാതിരുന്ന രവിന്ദ്ര ജദേജ, ജസ്പ്രിത് ബുംറ, മുഹമ്മദ് ഷമി എന്നിവർ ടീമിൽ ഇടംപിടിച്ചു. ജദേജയെ കൂടാതെ സ്പിന്നറായി രവിചന്ദ്ര അശ്വിനുമുണ്ട്. ഇശാന്ത് ശർമയാണ് മൂന്നാമത്തെ ഫാസ്റ്റ് ബൗളർ.
ഇംഗ്ലണ്ടിലെ നിഷ്പക്ഷ വേദിയിലാണ് ഫൈനൽ നടക്കുന്നത്. ഇന്ത്യൻ സമയം 3:30നാണ് പോരാട്ടം ആരംഭിക്കുക. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ് പോയൻറ് പട്ടികയിൽ മുന്നിലെത്തിയാണ് ഇന്ത്യയും കിവീസും ഫൈനലിന് യോഗ്യത നേടിയത്. ഇന്ത്യക്ക് 520ഉം ന്യൂസിലൻഡിന് 420ഉം പോയൻറാണുള്ളത്.
ഇന്ത്യൻ ടീം: രോഹിത് ശർമ, ശുഭ്മൻ ഗിൽ, ചേതേശ്വർ പുജാര, വിരാട് കോഹ്ലി (ക്യാപ്റ്റൻ), അജിങ്ക്യ രഹാന, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പർ), രവിചന്ദ്ര അശ്വിൻ, രവീന്ദ്ര ജദേജ, ഇശാന്ത് ശർമ, മുഹമ്മദ് ഷമി, ജസ്പ്രിത് ബുംറ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.