Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ലോക ടെസ്​റ്റ്​ ചാമ്പ്യൻഷിപ്പ്​; ഒന്നാം സ്​ഥാനം തിരിച്ചുപിടിച്ച്​ ഇന്ത്യ; അഭിനന്ദിച്ച്​ മോദി
cancel
Homechevron_rightSportschevron_rightCricketchevron_rightലോക ടെസ്​റ്റ്​...

ലോക ടെസ്​റ്റ്​ ചാമ്പ്യൻഷിപ്പ്​; ഒന്നാം സ്​ഥാനം തിരിച്ചുപിടിച്ച്​ ഇന്ത്യ; അഭിനന്ദിച്ച്​ മോദി

text_fields
bookmark_border


ന്യൂഡൽഹി: ഓസീസിനെ അവരുടെ ഭാഗ്യ മണ്ണിൽ തുരത്തി പരമ്പര വിജയവുമായി മടങ്ങിയ ഇന്ത്യ ലോക ടെസ്​റ്റ്​ ചാമ്പ്യൻഷിപ്പിൽ ഒന്നാം സ്​ഥാനം തിരിച്ച​ുപിടിച്ചു. പ്രമുഖർ പരിക്കിലിമർന്ന്​പരാജയം തുറിച്ചുനോക്കിയിട്ടും യുവനിര ആവേശ വിജയത്തിലേക്ക്​ ടീമിനെ കൈപിടിച്ചുനടത്തിയതിനു പിന്നാലെയാണ്​ ആസ്​ട്രേലിയയെ മൂന്നാം സ്​ഥാനത്തേക്ക്​ തള്ളി ഇന്ത്യ പോയിൻറ്​ നിലയിൽ മുന്നിലെത്തിയത്​. കംഗാരുക്കൾ പതിറ്റാണ്ടുകളായി പരാജയം രുചിക്കാത്ത ഗാബ മൈതാനത്തെ തകർപ്പൻ വിജയം ഇന്ത്യക്ക്​ നൽകിയത്​ വിലപ്പെട്ട 30 പോയിൻറ്​. ഇതോടെ, ഇന്ത്യ മൊത്തം പോയിൻറ്​ നില 430 ആക്കി ഉയർത്തിയപ്പോൾ മൂന്നാമതുള്ള ആസ്​ട്രേലിയക്ക്​ 332 ആണ്​ സമ്പാദ്യം. 420 പോയിൻറുമായി ന്യൂസിലൻഡ്​ രണ്ടാമതുണ്ട്​.

ഇന്ത്യയുടെ വിജയ ശതമാനം 71.7 ഉം ന്യൂസിലൻഡിന്​ 70ഉം ആസ്​ട്രേലിയക്ക്​ 69.2 ഉമാണ്​. പാകിസ്​താൻ ഏറെ പിറകിൽ ആറാമതാണ്​.വിജയ ശതമാനംകൂടി ടെസ്​റ്റ്​ ലോകകപ്പ്​ ഫൈനലിസ്​റ്റുകളെ തീരുമാനിക്കുമെന്നതിനാൽ പരമ്പര വിജയം കുറിക്കാനായത്​ കന്നി ലോക ചാമ്പ്യനാകാനുള്ള ശ്രമങ്ങൾക്ക്​ കരുത്ത്​ പകരും.

വിജയം ആഘോഷിക്കുന്ന ഇന്ത്യൻ ടീമിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. ടീം പ്രകടിപ്പിച്ച ഊർജവും ആത്​മാർഥതയും ഇഛാശക്​തിയുമാണ്​ വിജയമൊരുക്കിയതെന്ന്​ മോദി പറഞ്ഞു. അമിത്​ ഷായും ട്വിറ്ററിൽ ടീമിന്​ അഭിനന്ദനമറിയിച്ചു.

അതിനിടെ, മഹത്തായ വിജയവുമായി ഇന്ത്യൻ ക്രിക്കറ്റിന്​ പുത്തൻ ഊർജം നൽകിയ ടീമിന്​ ബി.സി.സി.ഐ അഞ്ചു കോടി സമ്മാനം പ്രഖ്യാപിച്ചു. പ്രസിഡൻറ്​ സൗരവ്​ ഗാംഗുലി, സെക്രട്ടറി ജയ്​ ഷാ എന്നിവർ ട്വിറ്ററിലാണ്​ പ്രഖ്യാപനം നടത്തിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:India NewsWorld Test Championships
News Summary - World Test Championships: India move to No.1 spot after historic win at Gabba
Next Story