ലോകത്തിലെ സമ്പന്ന കായിക താരത്തിന് മണിക്കൂറിൽ 20 ലക്ഷം; ധോണിയുടെയും കോഹ്ലിയുടെയും ശമ്പളത്തേക്കാൾ പത്തിരട്ടി...
text_fieldsലോക ക്രിക്കറ്റിലെ സമ്പന്നരാണ് വിരാട് കോഹ്ലിയും എം.എസ്. ധോണിയും ഇതിഹാത താരം സചിൻ തെണ്ടുൽക്കറും. ഏഷ്യയിലെ തന്നെ സമ്പന്നരായ കായിക താരങ്ങൾ.
കോഹ്ലിയുടെയും ധോണിയുടെയും മൊത്തം ആസ്തി 1040 കോടിയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്നാൽ, ഇരുവരുടെയും ശമ്പളത്തേക്കൾ പത്തിരട്ടിയാണ് ലോകത്തിലെ ഏറ്റവും വലിയ സമ്പന്ന കായിക താരമായ പോർചുഗീസ് സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ വാങ്ങുന്നത്. മണിക്കൂറിൽ താരത്തിന് ലഭിക്കുന്നത് 20 ലക്ഷം രൂപ.
2023ലെ ഏറ്റവും സമ്പന്നരായ കായിക താരങ്ങളുടെ പട്ടികയിൽ ക്രിസ്റ്റ്യാനോ ഒന്നാമതാണ്. വൻ തുക പ്രതിഫലക്കരാറിൽ സൗദി അറേബ്യൻ ക്ലബ് അൽ നസ്‌റിലെത്തിയതോടെയാണ് താരത്തിന്‍റെ വരുമാനം കുതിച്ചുയർന്നത്. അർജന്‍റൈൻ ഇതിഹാസം ലയണൽ മെസ്സി, ഫ്രഞ്ച് സൂപ്പർതാരം കിലിയൻ എംബാപെ എന്നിവരാണ് സമ്പന്നരായ കായികതാരങ്ങളിൽ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ളത്.
ഫോബ്സ് റിപ്പോർട്ട് പ്രകാരം ക്രിസ്റ്റ്യാനോയുടെ വാർഷിക വരുമാനം 136 മില്യൺ യു.എസ് ഡോളറാണ് (ഏകദേശം 1112 കോടി രൂപ). ബ്രാൻഡ് പ്രമോഷനും ഫുട്ബാളിലെ ശമ്പളവും മറ്റു വരുമാനവും ഉൾപ്പെടെയാണിത്. 2017നുശേഷം ആദ്യമായാണ് സമ്പന്നരായ കായിക താരങ്ങളുടെ പട്ടികയിൽ ക്രിസ്റ്റ്യാനോ ഒന്നാമതെത്തുന്നത്. താരത്തിന്‍റെ മൊത്തം ആസ്തി 7058 കോടി രൂപയാണ്.
മെസ്സിയുടെ വാർഷിക വരുമാനം 13 കോടി ഡോളറാണ് (ഏകദേശം 1063 കോടി രൂപ). 12 കോടി ഡോളറാണ് ( 981 കോടി രൂപ) എംബാപ്പെയുടെ വരുമാനം.
ഫോബ്സിന്‍റെ 2023ലെ സമ്പന്ന കായികതാരങ്ങളുടെ പട്ടികയിൽ ഭൂരിഭാഗവും ഫുട്ബാൾ താരങ്ങളാണെന്ന പ്രത്യേകതയുമുണ്ട്. ഒരു ക്രിക്കറ്റ് താരംപോലും പട്ടികയിലില്ല. എന്നാൽ, ഏറ്റവും കൂടുതൽ പണം സമ്പാദിക്കുന്ന ഏഷ്യയിലെ രണ്ടാമത്തെ കായിക താരമാണ് കോഹ്ലി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.