ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ടെസ്റ്റ് താരം എലീൻ ആഷ് അന്തരിച്ചു
text_fieldsലണ്ടൻ: ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ടെസ്റ്റ് ക്രിക്കറ്റ് താരം എലീൻ ആഷ് അന്തരിച്ചു. 110 വയസായിരുന്നു. ഇംഗ്ലണ്ട് ആൻഡ് വെയ്ൽസ് ക്രിക്കറ്റ് ബോർഡ് ശനിയാഴ്ച ഇക്കാര്യം സ്ഥിരീകരിച്ചു.
വലൈങ്കയ്യൻ ഫാസ്റ്റ് ബൗളറായിരുന്ന ആഷ് 1937ൽ ആസ്ട്രേലിയക്കെതിരെയാണ് ടെസ്റ്റിൽ അരങ്ങേറിയത്. ഏഴുമത്സരങ്ങളിൽ ഇംഗ്ലണ്ടിനെ പ്രതിനിധീകരിച്ച താരം 1949ൽ വിരമിച്ചു. 38 റൺസും 10 വിക്കറ്റുമാണ് സമ്പാദ്യം. വനിതകളുടെ ഫസ്റ്റ്ക്ലാസ് ക്രിക്കറ്റിൽ 22മത്സരങ്ങളിൽ നിന്നായി 32 വിക്കറ്റ് വീഴ്ത്തിയിട്ടുണ്ട്. 180 റൺസും സ്കോർ ചെയ്തു.
ലോക യുദ്ധസമയത്ത് ബ്രിട്ടീഷ് ഇന്‍റലിജൻസിനായി സേവനമനുഷ്ടിച്ച ആഷ് 98ാം വയസ്സ് വരെ ഗോൾഫ് കളിച്ചു.
2017ലെ വനിത ലോകകപ്പ് ഫൈനലിൽ ലോഡ്സിലെ വിഖ്യാതമായ മണി മുഴക്കിയത് ആഷ് ആയിരുന്നു. അന്ന് ഇംഗ്ലണ്ടായിരുന്നു ജേതാക്കളായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.