ലോകത്തെ ഏറ്റവും സമ്പന്നനായ ക്രിക്കറ്റർ; ആ ഗിൽക്രിസ്റ്റ് താനല്ലെന്ന് ആസ്ട്രേലിയൻ താരം
text_fieldsലോകത്തെ ഏറ്റവും സമ്പന്നനായ ക്രിക്കറ്റർ താനാണെന്ന രീതിയിൽ വന്ന വാർത്തയോട് പ്രതികരിച്ച് മുൻ ആസ്ട്രേലിയൻ വിക്കറ്റ് കീപ്പർ ബാറ്റർ ആദം ഗിൽക്രിസ്റ്റ്. ആ പട്ടികയിലുള്ളയത്രയും ആസ്തിയുള്ള ഗിൽക്രിസ്റ്റ് താനല്ലെന്നും എഫ് 45 സ്ഥാപകനായ ഗിൽക്രിസ്റ്റ് ആണെന്നുമാണ് താരം ട്വിറ്ററിൽ കുറിച്ചത്. ആസ്ട്രേലിയ കേന്ദ്രീകരിച്ചുള്ള ഗ്ലോബൽ ഫിറ്റ്നസ് എമ്പയർ എഫ് 45 സ്ഥാപകന്റെ ആസ്തിയാണ് ക്രിക്കറ്റ് താരത്തിന്റേതെന്ന നിലയിൽ പുറത്തുവന്നത്. തന്റെ അതേ പേരുള്ള വ്യക്തി ക്രിക്കറ്റ് കളിച്ചിട്ടുണ്ടെങ്കിൽ അത് പൂർണമായും ശരിയാണെന്നും അദ്ദേഹം പരിഹസിച്ചു.
കഴിഞ്ഞ ദിവസമാണ് സി.ഇ.ഒ വേൾഡ് മാഗസിനെ ഉദ്ധരിച്ച് മാധ്യമങ്ങൾ പട്ടിക പുറത്തുവിട്ടത്. ഒന്നാമതുള്ള ആദം ഗിൽക്രിസ്റ്റിന് 380 ദശലക്ഷം ഡോളർ ആസ്തിയുണ്ടെന്നായിരുന്നു ഇതിൽ പറഞ്ഞിരുന്നത്. രണ്ടാമതുള്ള സച്ചിൻ തെണ്ടുൽകറുടെ ആസ്തിയായി പറഞ്ഞത് 170 ദശലക്ഷം ഡോളറാണ്. എം.എസ്. ധോണി (115 ദശലക്ഷം ഡോളർ), വിരാട് കോഹ്‍ലി (112 ദശലക്ഷം ഡോളർ) എന്നിവരായിരുന്നു മൂന്നും നാലും സ്ഥാനത്ത്. റിക്കി പോണ്ടിങ്, ജാക് കാലിസ്, ബ്രയൻ ലാറ, വീരേന്ദർ സെവാഗ്, യുവരാജ് സിങ്, സ്റ്റീവ് സ്മിത്ത് എന്നിവരായിരുന്നു അഞ്ച് മുതൽ 10 വരെ സ്ഥാനങ്ങളിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.