'ഇത് അവസാന സീസണായിരിക്കും'; ക്രിക്കറ്റിന്‍റെ എല്ലാ ഫോർമാറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് വൃദ്ധിമാൻ സാഹ
text_fieldsക്രിക്കറ്റിന്‍റെ എല്ലാ ഫോർമാറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ വൃദ്ധിമാൻ സാഹ. ക്രിക്കറ്റിലെ തന്‍റെ അവസാന ക്യാമ്പ്യെയ്നായിരിക്കും ഈ രഞ്ജി ട്രോഫി സീസണെന്ന് താരം പറയുന്നു.
'ക്രിക്കറ്റിലെ പ്രിയപ്പെട്ട യാത്രക്ക് അവസാനം. ഈ സീസൺ എന്‍റെ അവസാനത്തേതാണ്. അവസാന തവണ ബംഗാളിനെ പ്രതിനിധീകരിക്കാൻ കഴിഞ്ഞതിൽ ഞാൻ അഭിമാനിക്കുന്നു. വിരമിക്കുന്നതിന് മുമ്പ് രഞ്ജി ട്രോഫിയിൽ മാത്രം കളിക്കുന്നു. ഈ അവിശ്വസനീയമായ യാത്രയുടെ ഭാഗമായ എല്ലാവർക്കും നന്ദി, നിങ്ങളുടെ പിന്തുണയാണ് എന്‍റെ ലോകം. നമുക്ക് ഈ സീസൺ ഓർത്തിരിക്കാം,'; സാഹ സോഷ്യൽ മീഡിയയിൽ കുറിച്ചു.
2010ലാണ് സാഹ ഇന്ത്യൻ ജഴ്‌സിയിൽ അരങ്ങേറ്റം കുറിക്കുന്നത്. ടെസ്റ്റ് ക്രിക്കറ്റിലാണ് താരം ഇന്ത്യയെ കൂടുതൽ പ്രതിനിധീകരിച്ചത്. 40 മത്സരങ്ങളിൽ നിന്ന് 1353 റൺസ് ടെസ്റ്റിൽ സ്വന്തമാക്കി. മൂന്ന് സെഞ്ച്വറികളും ആറ് അർധ സെഞ്ച്വറികളും തന്‍റെ ടെസ്റ്റ് കരിയറിൽ സാഹ സ്വന്തമാക്കിയിട്ടുണ്ട്. ഇന്ത്യക്ക് വേണ്ടി ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സെഞ്ച്വറി നേടിയ കീപ്പർമാരിൽ ധോണിക്കും പന്തിനും പിന്നിൽ രണ്ടാം സ്ഥാനത്താണ് ഈ വലംകയ്യൻ കീപ്പർ. മൂന്ന് വർഷം മുമ്പ് 2021ൽ ന്യൂസിലാൻഡിനെതിരെയാണ് സാഹ അവസാനമായി ടെസ്റ്റ് കളിച്ചത്. 2010ൽ തന്നെ ഏകദിനത്തിലും അരങ്ങേറിയ താരം ഒമ്പത് മത്സരങ്ങൾ മാത്രമാണ് കളിച്ചത്. ഐപിഎല്ലിൽ വ്യത്യസ്ത ടീമുകളിലായി 170 മത്സരങ്ങളിൽ സാഹ കളിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.