തീയായി ജയ്സ്വാൾ! അടിച്ച അടിയിൽ വീണത് മക്കല്ലത്തിന്‍റെ പത്ത് വർഷത്തെ റെക്കോഡ്
text_fieldsഇന്ത്യ-ആസ്ട്രേലിയ ബോർഡർ ഗവാസ്കർ ട്രോഫി പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യ മികച്ച നിലയിൽ. ആദ്യ ഇന്നിങ്സിൽ ഇരു ടീമുകളുടെയും ബൗളർമാർ കളംനിറഞ്ഞ മത്സരത്തിൽ ഇന്ത്യക്ക് 46 റൺസിന്‍റെ ആധികാരിക ലീഡ് നേടാൻ കഴിഞ്ഞിരുന്നു. രണ്ടാം ഇന്നിങ്സിൽ ആസ്ട്രേലിയൻ ബൗളർമാർക്ക് ഒരു പിടിയും കൊടുക്കാതെയാണ് ഇന്ത്യൻ ഓപ്പണർമാർ മുന്നേറുന്നത്. രണ്ടാം ദിനം കളി അവസാനിക്കുമ്പോൾ വിക്കറ്റൊന്നും നഷ്ടമാകാതെ 172 റൺസ് ഇന്ത്യൻ ബാറ്റർമാർ നേടിയിട്ടുണ്ട്. ആദ്യ ഇന്നിങ്സിൽ 46 റൺസിന്‍റെ ലീഡ് നേടിയ ഇന്ത്യക്ക് നിലവിൽ 218 റൺസിന്‍റെ ലീഡുണ്ട്.
ഓപ്പണർമാരായ കെ.എൽ, രാഹുലും യശ്വസ്വി ജയ്സ്വാളും അർധസെഞ്ച്വറി നേടി. ജയ്സ്വാൾ 90 റൺസ് നേടിയപ്പോൾ രാഹുൽ 62 റൺസ് അടിച്ചിട്ടുണ്ട്. രണ്ട് സിക്സറും ഏഴ് ഫോറുമടങ്ങിയതാണ് ജയ്സ്വാളിന്‍റെ ഇന്നിങ്സ്. രാഹുൽ നാല് ഫോറുകൾ സ്വന്തമാക്കി.
രണ്ട് സിക്സറടിച്ചതോടെ കൂടി മികച്ചൊരു റെക്കോഡാണ് ജയ്സ്വാൾ കൈവരിച്ചത്. ടെസ്റ്റ് ക്രിക്കറ്റിൽ ഒരു കലണ്ടർ വർഷത്തിൽ ഏറ്റവും കൂടുതൽ സിക്സറുകൾ നേടിയ ബാറ്ററായി മാറിയിരിക്കുകയാണ് ഈ യുവ ഓപ്പണർ. 34 സിക്സറാണ് ജയ്സ്വാൾ ടെസ്റ്റിൽ ഈ വർഷം അടിച്ചത്. പത്ത് വർഷം മുമ്പ് 2014ൽ മുൻ ന്യൂസിലാൻഡ് നായകൻ ബ്രണ്ടൺ മക്കല്ലം നേടിയ 33 സിക്സറെന്നെ നേട്ടമാണ് ജയ്സ്വാൾ മറികടന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.