തലമുറയുടെ ടാലെന്‍റ്! ഗവാസ്കർ, സച്ചിൻ, വിരാട് എന്നിവർക്കൊപ്പം ഇനി ജയ്സ്വാളും; പെർത്തിൽ റെക്കോഡ് വേട്ട!
text_fieldsപെർത്ത്: ബോർഡർ-ഗവാസ്കർ ട്രോഫി ആദ്യ ടെസ്റ്റ് മത്സരത്തിൽ യശ്വസ്വി ജയ്‍സ്വാൾ സെഞ്ച്വറി സ്വന്തമാക്കിയിരുന്നു. ആസ്ട്രേലിയൻ മണ്ണിൽ താരത്തിന്‍റെ ആദ്യ ടെസ്റ്റ് മത്സരാണ് ഇത്. ആസ്ട്രേലിയയിൽ ആദ്യ മത്സരത്തിൽ തന്നെ സെഞ്ച്വറി തികക്കുന്ന മൂന്നാമത്തെ മാത്രം ഇന്ത്യൻ ബാറ്ററാണ് ജയ്സ്വാൾ. 1968ൽ മോട്ഗാനല്ലി ജയ്സിംഹയും 1977ൽ സുനിൽ ഗവാസ്കറുമാണ് ഇതിന് മുമ്പ് ആദ്യ മത്സരത്തിൽ തന്നെ ആസ്ട്രേലിയൻ മണ്ണിൽ സെഞ്ച്വറി തികക്കുന്നത്.
ഹെയ്സൽവുഡിനെ തേർഡ്മാനിലേക്ക് സിക്സറിന് പറത്തിയാണ് അദ്ദേഹം സെഞ്ച്വറി തികക്കുന്നത്. 23 വയസ്സാകുന്നതിന് മുമ്പ് ഏറ്റവും കൂടുതൽ സെഞ്ച്വറി തികക്കുന്ന താരങ്ങളുടെ പട്ടികയിലെത്താനും താരത്തിന് സാധിച്ചു. 23 വയസ്സാകുന്നതിന് മുമ്പ് ഏറ്റവും കൂടുതൽ സെഞ്ച്വറി നേടിയ ഇന്ത്യൻ ബാറ്റർമാർ. സച്ചിൻ ടെണ്ടുൽക്കർ-8, രവി ശാസ്ത്രി-5, സുനിൽ ഗവാസ്കർ-4, വിനോദ് കാംബ്ലി-4, യശ്വസ്വി ജയ്സ്വാൾ-4.
പെർത്തിൽ സെഞ്ച്വറി തികക്കുന്ന അഞ്ചാമത്തെ മാത്രം ഇന്ത്യൻ ബാറ്ററുമാണ് ജയ്സ്വാൾ. ഇതിഹാസ താരങ്ങളായ സുനിൽ ഗവാസ്കർ, മോഹിന്ദർ അമർനാഥ്, സച്ചിൻ ടെണ്ടുൽക്കർ, യശ്വസ്വി ജയ്സ്വാൾ എന്നിവരാണ് പെർത്തിൽ സെഞ്ച്വരി തികച്ച മറ്റ് ബാറ്റർമാർ. ഇവരെല്ലാം ഇന്ത്യൻ ക്രിക്കറ്റിലെ അതാത് കാലഘട്ടിലെ ഏറ്റവും മികച്ച ബാറ്റർമാരാണ്. ഈ തലമുറയിലെ ഏറ്റവും മികച്ച ടാലെന്‍റഡ് താരങ്ങളിൽ ഒരാളായണ് ജയ്സ്വാളിനെ കണക്കാക്കുന്നത്.
ടെസ്റ്റ് ക്രിക്കറ്റിൽ നാല് സെഞ്ച്വറിയാണ് ജയ്സ്വാൾ ഇതുവരെ സ്വന്തമാക്കിയിട്ടുള്ളത് നാല് തവണയും 150ന് മുകളിൽ ആ ഇന്നിങ്സിന മാറ്റുവാൻ ജയ്സ്വാളിന് സാധിച്ചിട്ടുണ്ട്. ഈ മത്സരത്തിൽ 297 പന്ത് ക്രീസിൽ ചിലവഴിച്ച ജയ്സ്വാൾ 15 ഫോറും മൂന്ന് സിക്സറുമടങ്ങിയതാണ് അദ്ദേഹത്തിന്‍റെ ഇന്നിങ്സ്. ഇംഗ്ലണ്ടിനെതിരെ ഈ വർഷം നേടിയ 214 റൺസാണ് താരത്തിന്‍റെ ഉയർന്ന സ്കോർ. ഇനിയും ഇന്ത്യൻ ടീമിന് ഒരുപാട് മുന്നേറ്റങ്ങളുണ്ടാക്കാൻ ജയ്സ്വാളിന്‍റെ ബാറ്റിന് സാധിക്കുമെന്ന് ടെസ്റ്റ് കരിയറിന്‍റെ തുടക്കത്തിൽ തന്നെ താരം അത് തെളിയിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.