'രാജ്യത്തിനുവേണ്ടി കളിക്കുന്നതിനേക്കാൾ വലുതായി ഒന്നുമില്ല'; സിറാജിനെ അഭിനന്ദിച്ച് വസീം ജാഫർ
text_fieldsരാജ്യത്തിനുവേണ്ടി കളിക്കുന്നതിനേക്കാൾ വലുതായി ഒന്നുമില്ലെന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വസീം ജാഫർ. ദേശീയഗാനത്തിനിടെ കണ്ണീരണിഞ്ഞ ഇന്ത്യൻ ഫാസ്റ്റ്ബൗളർ മുഹമ്മദ് സിറാജിന്‍റെ ചിത്രവും ജാഫർ ട്വിറ്ററിൽ പങ്കുവച്ചിട്ടുണ്ട്. ഇന്ത്യ-ആസ്ട്രേലിയ മൂന്നാം ടെസ്റ്റ് തുടങ്ങുന്നതിന് മുമ്പ് ദേശീയഗാനം മുഴങ്ങിയപ്പോഴാണ് സിറാജ് കണ്ണീരണിഞ്ഞത്. 'നിങ്ങൾക്കായി ആർത്തുവിളിക്കാൻ ആൾക്കൂട്ടം ഇല്ലെങ്കിലും ഇന്ത്യക്ക് വേണ്ടി കളിക്കുന്നതിനേക്കാൾ പ്രചോദനം തരുന്ന മറ്റൊന്നുമില്ല. ഒരു ഇതിഹാസം ഒരിക്കൽ പറഞ്ഞതുപോലെ 'നിങ്ങൾ ജനക്കൂട്ടത്തിന് വേണ്ടി കളിക്കരുത്, നിങ്ങൾ രാജ്യത്തിനായി കളിക്കുക' -ജാഫർ കുറിച്ചു.
Even if there's little or no crowd to cheer you on, no better motivation than playing for India. As a legend once said "You don't play for the crowd, you play for the country." 🇮🇳 #AUSvIND pic.twitter.com/qAwIyiUrSI
— Wasim Jaffer (@WasimJaffer14) January 7, 2021
മുഹമ്മദ് സിറാജ് ആസ്ട്രേലിയയിൽ ടീമിനൊപ്പം പരിശീലനത്തിനായിരിക്കുേമ്പാൾ കഴിഞ്ഞ നവംബറിൽ അദ്ദേഹത്തിന്‍റെ പിതാവ് മരണപ്പെട്ടിരുന്നു. എന്നാൽ, ക്വാറന്‍റീൻ നിയന്ത്രണങ്ങളുള്ളതിനാൽ സിറാജിന് നാട്ടിൽ പോകാൻ സാധിച്ചിരുന്നില്ല. ഇതിനാൽ പിതാവിന്‍റെ അന്ത്യകർമ്മങ്ങളിൽ പങ്കെടുക്കാൻ സിറാജിന് കഴിഞ്ഞില്ല. പിന്നീട് പിതാവിന്‍റെ ഏറ്റവും വലിയ സ്വപ്നമാണ് സിറാജ് ഇന്ത്യ-ആസ്ട്രേലിയ പരമ്പരയിലെ രണ്ടാം ടെസ്റ്റിൽ കളിച്ചതിലൂടെ യാഥാർഥ്യമായതെന്ന് അദ്ദേഹത്തിന്‍റെ സഹോദരൻ പ്രതികരിച്ചിരുന്നു.
✊ #AUSvIND pic.twitter.com/4NK95mVYLN
— cricket.com.au (@cricketcomau) January 6, 2021
അഞ്ച് വിക്കറ്റ് നേടി ആദ്യ ടെസ്റ്റിൽ തന്നെ സിറാജ് മികച്ച പ്രകടനം നടത്തിയിരുന്നു. ഓസീസിനെ തകർത്ത് ടെസ്റ്റിൽ വിജയം നേടാൻ സിറാജിന്‍റെ സാന്നിധ്യവും ഇന്ത്യക്ക് കരുത്തായിരുന്നു. രഞ്ജി ട്രോഫിയിലെ ഏറ്റവും വലിയ റൺ വേട്ടകാരനാണ് വസീം ജാഫർ. രഞ്ജിയിൽ ഏറ്റവും കൂടുതൽ കളികൾ പൂർത്തിയാക്കിയ ആളും അദ്ദേഹമാണ്. അന്താരാഷ്ട്ര മത്സരങ്ങളിൽ വേണ്ടത്ര അവസരങ്ങൾ ലഭിക്കാതെപോയ ജാഫർ 32 ടെസ്റ്റുകളും രണ്ട് ഏകദിനങ്ങളും കളിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.