'നിങ്ങളുടെ സ്നേഹം ഞങ്ങളെ കൂടുതൽ ശക്തരാക്കും'; ആരാധകർക്ക് നന്ദി പറഞ്ഞ് കോഹ്ലി
text_fieldsെഎ.പി.എല്ലിൽ തങ്ങളെ പിന്തുണച്ച ആരാധകർക്ക് നന്ദി പറഞ്ഞ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ക്യാപ്റ്റൻ വിരാട് കോഹ്ലി. ഹൈദരാബാദിനെതിരായ മത്സരത്തിൽ തോറ്റ് പുറത്തായതിന് പിന്നാലെയാണ് കോഹ്ലി വികാരനിർഭരമായ ട്വീറ്റ് പങ്കുവെച്ചത്.
'ഉയർച്ചയിലും താഴ്ച്ചയിലും ഒരുമിച്ചായിരുന്നു. ഒരു സംഘമായിട്ടുള്ള യാത്ര ഏറെ മഹത്വരമായിരുന്നു. കാര്യങ്ങൾ ശരിയായി നടന്നില്ലെങ്കിലും നമ്മുടെ സംഘത്തെ കുറിച്ച് അഭിമാനിക്കുന്നു. പിന്തുണച്ചതിന് എല്ലാ ആരാധകർക്കും നന്ദി. നിങ്ങളുടെ സ്നേഹം ഞങ്ങളെ കൂടുതൽ കരുത്തരാക്കും. അടുത്തുതന്നെ വീണ്ടും എല്ലാവരെയും കാണാം' ^കോഹ്ലി ട്വിറ്ററിൽ കുറിച്ചു.
െഎ.പി.എല്ലിലെ ആദ്യ കിരീടം തേടിയാണ് ബാംഗ്ലൂർ ടീം യു.എ.യിലേക്ക് വിമാനം കയറിയത്. എന്നാൽ, വെള്ളിയാഴ്ച രാത്രി നടന്ന എലിമിനേറ്റർ മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനോട് ആറ് വിക്കറ്റിന് തോറ്റ് പുറത്താകാനായിരുന്നു കോഹ്ലിപ്പടയുടെ വിധി.
ആദ്യം ബാറ്റുചെയ്ത ബാംഗ്ലൂരിന് നിശ്ചിത ഓവറിൽ ഏഴിന് 131 റൺസ് എടുക്കാനാണ് സാധിച്ചത്. എബി ഡിവില്ലിയേഴ്സ് (56), ആരോൺ ഫിഞ്ച് (32), മുഹമ്മദ് സിറാജ് (10 നോട്ടൗട്ട്) എന്നിവർ മാത്രമാണ് രണ്ടക്കം കടന്നത്. തുടക്കത്തിൽ ഒന്ന് പരുങ്ങിയെങ്കിലും പക്വതയാർന്ന ഇന്നിങ്സ് കാഴ്ചവെച്ച കെയ്ൻ വില്യംസൺ (50 നോട്ടൗട്ട്), മനീഷ് പാണ്ഡേ (24), ജേസൺ ഹോൾഡർ (24 നോട്ടൗട്ട്) എന്നിവർ ചേർന്ന് ഹൈദരാബാദിനെ മുന്നോട്ടു നയിക്കുകയായിരുന്നു.
നവ്ദീപ് സെയ്നിയെറിഞ്ഞ അവസാന ഓവറിൽ തുടർച്ചയായി രണ്ട് ബൗണ്ടറികൾ പായിച്ച് കരീബിയൻ താരമായ ഹോൾഡർ ടീമിനെ ജയത്തിലെത്തിച്ചു. അവസാന അഞ്ച് മത്സരങ്ങൾ തോറ്റാണ് ബാംഗ്ലൂർ ടൂർണമെൻറ് അവസാനിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.