വയസ്സായാലും അഗ്രഷന് ഒരു മാറ്റവുമില്ല! മാസ്റ്റേഴ്സ് ലീഗിൽ വഴക്കിട്ട് യുവരാജും ടിനോ ബെസ്റ്റും!
text_fieldsഅന്താരാഷ്ട്ര മാസ്റ്റേഴ്സ് ക്രിക്കറ്റ് ലീഗ് ഫൈനലിൽ ഇന്ത്യൻ മാസ്റ്റേഴ്സും വെസ്റ്റ് ഇൻഡീസ് മാസ്റ്റേഴ്സും ഏറ്റുമുട്ടിയിരുന്നു. മത്സരത്തിൽ ഇന്ത്യൻ മാസ്റ്റേഴ്സ് ആറ് വിക്കറ്റിന് വിജയിച്ച് കിരീടം സ്വന്തമാക്കി. മത്സരത്തിൽ ഇന്ത്യൻ ബാറ്റിങ്ങിനിടെ ഇന്ത്യൻ ഇതിഹാസ താരം യുവരാജ് സിങ്ങും മുൻ വെസ്റ്റ് ഇൻഡീസ് താരം ടിനോ ബെസ്റ്റും വാക് വാദത്തിൽ ഏർപ്പെട്ടിരുന്നു. വെസ്റ്റ് ഇൻഡീസ് മാസ്റ്റേഴ്സ് നായകൻ ബ്രയാൻ ലാറയും അമ്പാട്ടി റായുഡുവും ഇടപെട്ട് പ്രശ്നം തീർക്കുകയായിരുന്നു.
ഓവർ പൂർത്തിയാക്കിയ ശേഷം പരിക്കിന്റെ ആശങ്കകൾ ചൂണ്ടിക്കാട്ടി ടിനോ ബെസ്റ്റ് ഫീൽഡ് വിടാൻ ശ്രമിച്ചപ്പോഴാണ് പ്രശ്നം ഉടലെടുത്തത്. യുവരാജ് സിങ് അമ്പയർ ബില്ലി ബൗഡനോട് ഇക്കാര്യം ഉന്നയിച്ചു, അദ്ദേഹം ബെസ്റ്റിനോട് ഫീൽഡിലേക്ക് മടങ്ങാൻ അഭ്യർത്ഥിച്ചു. അസ്വസ്ഥനായ ബെസ്റ്റ്, യുവരാജ് സിങ്ങിനോട് നേരിട്ട് ഏറ്റുമുട്ടി, ഇത് രണ്ട് കളിക്കാരും തമ്മിൽ വാക്ക് തർക്കത്തിലേക്ക് നയിച്ചു.
വാക്കേറ്റം കടുത്തതോടെ അമ്പയർ ബില്ലി ബൗഡനും വിന്‍ഡീസ് ക്യാപ്റ്റന്‍ ബ്രയാന്‍ ലാറയും മറുവശത്തുണ്ടായിരുന്ന റായുഡുവും ഇടപെട്ടു. എന്നാല്‍ ഇരുവരേയും പിന്മാറ്റാന്‍ സാധിച്ചില്ല. പിന്നീട് ലാറ ഒരിക്കല്‍ കൂടി ഇടപെട്ട് രംഗം ശാന്തമാക്കുകയായിരുന്നു.
ഇരുവരും ഏറ്റുമുട്ടുന്നതിന്‍റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ നിലവിൽ വൈറലാണ്. ഈ പ്രായത്തിലും പഴയ ആ വീറും വാശിയും നിറഞ്ഞ യുവരാജ് സിങ്ങിന് ഒരു മാറ്റവുമില്ലെന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.