പ്രായം 39; എങ്കിലും യുവരാജിനെ പഞ്ചാബിന് ക്രീസിൽ വേണം
text_fieldsചണ്ഡീഗഡ്: വയസ് 39 പിന്നിട്ടെങ്കിലും പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷന് മുൻ ഇന്ത്യൻ താരം യുവരാജ് സിംഗിനെ വേണം. ക്രിക്കറ്റിലെ എല്ലാ ഫോർമാറ്റുകളിൽ നിന്നും വിരമിച്ചതായി യുവി കഴിഞ്ഞ വർഷം പ്രഖ്യാപിച്ചിരുന്നു. എങ്കിലും വരുന്ന മുഷ്താഖ് അലി ട്രോഫി ട്വൻറി20 ടൂർണമെൻറിൽ താരത്തിന് അവസരം നൽകാനാണ് പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷൻ തീരുമാനിച്ചത്. 30 അംഗ സാധ്യത ടീമിൽ താരത്തെ ഉൾപ്പെടുത്തുകയും ചെയ്തു.
കോവിഡ് വ്യാപനം സൃഷ്ടിച്ച പ്രതിസന്ധിക്കുശേഷം ഇന്ത്യയിൽ ക്രിക്കറ്റ് മത്സരങ്ങൾ പുനഃരാരംഭിക്കുന്നത് സയ്യിദ് മുഷ്താഖ് അലി ട്രോഫിയോടെയാണ്. ജനുവരി 10 മുതൽ 31 വരെയാണ് ബി.സി.സി.ഐ പദ്ധതി പ്രകാരം ടൂർണമെൻറ് നടക്കേണ്ടത്. ഇതിനു മുന്നോടിയായി പ്രഖ്യാപിച്ച പഞ്ചാബിെൻറ 30 അംഗ സാധ്യതാ ടീമിലാണ് യുവരാജ് സിങ്ങും ഇടംപിടിച്ചത്.
സജീവ ക്രിക്കറ്റിൽനിന്ന് വിരമിച്ചെങ്കിലും മൊഹാലിയിലെ പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ മുടക്കമില്ലാതെ യുവരാജ് സിങ് പരിശീലനം തുടരുന്നുണ്ട്. സമൂഹമാധ്യമങ്ങളിൽ പരിശീലനത്തിെൻറ വിഡിയോ യുവരാജ് പങ്കുവയ്ക്കുന്നതും ക്രിക്കറ്റിൽ സജീവമാകാനുള്ള തീരുമാനത്തിെൻറ ഭാഗമാണെന്ന് കരുതപ്പെടുന്നു. കഴിഞ്ഞ ദിവസമാണ് യുവരാജ് സിങ് 39-ാം ജന്മദിനം ആഘോഷിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.