ഇതേ പിച്ചിൽ ഹർഭജനും കുംബ്ലെയും പന്തെറിഞ്ഞിരുന്നെങ്കിൽ 1000 വിക്കറ്റുകൾ തികച്ചേനെ: യുവരാജ് സിങ്
text_fieldsഇംഗ്ലണ്ടിനെതിരെ നടന്ന പിങ്ക് ബോൾ ടെസ്റ്റിൽ ഇന്ത്യ 10 വിക്കറ്റ് വിജയം നേടിയതിന് പിന്നാലെ അഹമ്മദാബാദിലെ പിച്ചിനെ വിമർശിച്ച് മുൻ ഇന്ത്യൻ ഒാൾ റൗണ്ടർ യുവരാജ് സിങ്. അഞ്ച് ദിവസത്തെ ടെസ്റ്റ് രണ്ട് ദിവസം കൊണ്ട് നാടകീയമായി അവസാനിച്ചപ്പോൾ സ്പിന്നർമാർ നാലും അഞ്ചും ആറും വിക്കറ്റുകളാണ് ഒാരോ ഇന്നിങ്സിലും വീഴ്ത്തിയത്. ഇത്തരം പിച്ചുകളിലാണ് ഹർഭജൻ സിങ്ങും അനിൽ കുംബ്ലെയും പന്തെറിഞ്ഞിരുന്നതെങ്കിൽ അവർ എണ്ണൂറോ ആയിരമോ വിക്കറ്റുകൾ തികച്ചേനെ എന്നും യുവി ട്വീറ്റ് ചെയ്തു.
രണ്ട് ദിവസങ്ങൾകൊണ്ട് അവസാനിച്ചു. ഇത് ടെസ്റ്റ് ക്രിക്കറ്റിന് നല്ലതാണോ എന്ന കാര്യത്തിൽ സംശയമുണ്ടെന്നും യുവി ട്വീറ്റിൽ പറയുന്നുണ്ട്. അതേസമയം, 11 വിക്കറ്റുകൾ വീഴ്ത്തി കളിയിൽ താരമായ അക്സർ പേട്ടലിനെയും ടെസ്റ്റ് കരിയറിൽ 400 വിക്കറ്റുകൾ പിഴുത അശ്വിനെയും 100ആം ടെസ്റ്റ മത്സരം കളിച്ച ഇശാന്ത് ശർമയെയും ഒപ്പം കളി ജയിച്ച ഇന്ത്യൻ ടീമിനെയും യുവി അഭിനന്ദിച്ചു.
finished in 2 days Not sure if that's good for test cricket !If @anilkumble1074 and @harbhajan_singh bowled on these kind of wickets they would be sitting on a thousand and 800 ?🤔However congratulations to 🇮🇳 @akshar2026 what a spell! congratulations @ashwinravi99 @ImIshant 💯
— Yuvraj Singh (@YUVSTRONG12) February 25, 2021
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.