‘ആളുകൾ എന്തെങ്കിലുമൊക്കെ പറയും, അതവരുടെ ജോലിയാണ്’; രോഹിതിനെയും കോഹ്‍ലിയെയും ഉൾപ്പെടുത്തിയതിലെ വിമർശനങ്ങളിൽ പ്രതികരിച്ച് യുവരാജ് സിങ്
text_fieldsകൊൽക്കത്ത: 14 മാസത്തെ ഇടവേളക്ക് ശേഷം ഇന്ത്യൻ ട്വന്റി 20 ക്രിക്കറ്റ് ടീമിൽ മടങ്ങിയെത്തിയ ക്യാപ്റ്റൻ രോഹിത് ശർമക്കും വിരാട് കോഹ്‍ലിക്കും നേരെയുള്ള വിമർശനങ്ങളിൽ പ്രതികരിച്ച് മുൻ സൂപ്പർ താരം യുവരാജ് സിങ്. ഇരുവരെയും ടീമിൽ ഉൾപ്പെടുത്തിയതിനെതിരെയുള്ള വിമർശനങ്ങൾക്കെതിരെ ‘അമർ പ്രേം’ എന്ന സിനിമയിലെ പാട്ടിലെ വരികൾ ഉദ്ധരിച്ചായിരുന്നു താരത്തിന്റെ പ്രതികരണം. ‘ആളുകൾ എന്തെങ്കിലുമൊക്കെ പറയും, അതവരുടെ ജോലിയാണ്’ -യുവരാജ് പറഞ്ഞു.
2022ലെ ലോകകപ്പിന് ശേഷം രോഹിതും കോഹ്‍ലിയും ഇന്ത്യക്കായി കളിച്ചിട്ടില്ലെന്നത് ചൂണ്ടിക്കാണിച്ചപ്പോൾ, ‘മൂന്ന് ഫോർമാറ്റുകളിലും കളിക്കുന്നതിനാലാണ് 14 മാസത്തിന് ശേഷം അവർ തിരിച്ചെത്തിയത്. നിങ്ങൾ മൂന്ന് ഫോർമാറ്റുകൾ കളിക്കുകയാണെങ്കിൽ ജോലിഭാരം നിയന്ത്രിക്കേണ്ടതുണ്ട്’ -യുവരാജ് പറഞ്ഞു.
വരുന്ന ട്വന്റി 20 ലോകകപ്പിൽ രോഹിതിന് പകരം ഹാർദിക് പാണ്ഡ്യയെ നായകനാക്കുമെന്ന അഭ്യൂഹത്തിനിടെ, രോഹിതിന് പിന്തുണയുമായും യുവരാജ് രംഗത്തെത്തി. ‘അഞ്ച് ഐ.പി.എൽ കിരീടങ്ങൾ നേടിയ രോഹിത് മികച്ച ക്യാപ്റ്റനാണെന്ന് എനിക്ക് പറയാൻ കഴിയും. അദ്ദേഹം നമ്മെ ലോകകപ്പ് ഫൈനലിലും എത്തിച്ചു. ഐ.പി.എല്ലിലെയും ഇന്ത്യയുടെയും മികച്ച ക്യാപ്റ്റന്മാരിൽ ഒരാളാണ് അദ്ദേഹം’ -യുവരാജ് കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.