Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightസെലക്​ടർമാരെ...

സെലക്​ടർമാരെ പഴിക്കേണ്ട; യുവിയെ ടീമിൽ നിന്ന്​ ഒഴിവാക്കിയത്​ ശരിയായ സമയത്ത്​ -റോജർ ബിന്നി

text_fields
bookmark_border
സെലക്​ടർമാരെ പഴിക്കേണ്ട; യുവിയെ ടീമിൽ നിന്ന്​ ഒഴിവാക്കിയത്​ ശരിയായ സമയത്ത്​ -റോജർ ബിന്നി
cancel

ന്യൂഡൽഹി: കഴിഞ്ഞ വർഷം ജൂണിലാണ്​​ ഇന്ത്യൻ ക്രിക്കറ്റിലെ എക്കാലത്തേയും മികച്ച ഒാൾറൗണ്ടർമാരിലൊരാളായ യുവ്​രാജ്​ സിങ്​ കളി മതിയാക്കിയത്​. ഇന്ത്യൻ ടീമിന്​ വേണ്ടി നിരവധി മാച്ച്​ വിന്നിങ്​ ഇന്നിങ്​സുകൾ കളിച്ച താരത്തി​െൻറ​ കരിയറിലെ അവസാന നാളുകൾ അത്ര നല്ല അനുഭവങ്ങളിലൂടെയായിരുന്നില്ല കടന്നുപോയിരുന്നത്​​. ടീമംഗങ്ങളുടേയും ആരാധകരുടേയും ഹർഷാരവങ്ങളോടെ ബാറ്റുയർത്തി വിരമിക്കാനുള്ള ഭാഗ്യവും താരത്തിന്​ ലഭിച്ചില്ല.

എന്നാൽ ശരിയായ സമയത്താണ്​ യുവ്​രാജിനെ ടീമിൽ നിന്ന്​ ഒഴിവാക്കിയതെന്നാണ്​ മുൻ സെലക്​ടർ റോജർ ബിന്നിയുടെ അഭിപ്രായം. സെലക്​ടർമാർ ആ സമയത്ത്​ യുവ പ്രതിഭകളെ തെരഞ്ഞെടുക്കുന്നതിലാണ്​ ശ്രദ്ധകേന്ദ്രീകരിച്ചതെന്നും അദ്ദേഹം സ്​പോർട്​സ്​കീഡക്ക്​ നൽകിയ അഭിമുഖത്തിൽ പറഞ്ഞു. കുറച്ചുകാലം കൂടി കളിക്കാം എന്ന ചിന്തയിലായിരുന്നു യുവി. എന്നാൽ ത​െൻറ കരിയർ അത്തരത്തിൽ അവസാനിച്ചതിൽ യുവിക്ക്​ സെലക്​ടർമാരെ പഴിക്കാൻ സാധിക്കില്ല.

പ്രതിഭാശാലിയായ ക്രിക്കറ്ററാണ്​ യുവ്​രാജ്​. അതിൽ ആർക്കും മറ്റൊരു അഭിപ്രായമുണ്ടാകില്ല. ത​െൻറ കരിയറിലെ നല്ല കാലത്ത്​ ഏറ്റവും നന്നായി ഷോട്ടുകൾ പായിച്ച താരമാണ്​ അദ്ദേഹം. കരിയർ ​ഗ്രാഫും മികച്ചതാണ്​. എന്നാൽ ഇന്ത്യൻ ടീമിൽ നിന്ന്​ താരത്തെ ഒഴിവാക്കിയത്​ ഉചിതമായ സമയത്ത്​ തന്നെയാണെന്നാണ്​ എനിക്ക്​ തോന്നിയിട്ടുള്ളത്​. ആ സമയത്ത്​ യുവിയുടെ ഫോമും ഫിറ്റ്​നസും അത്തരത്തിലുള്ളതായിരുന്നു. ടീമിൽ പകരക്കാരനായി നല്ലൊരു യുവതാരം വരികയും ചെയ്​തിരുന്നുവെന്ന്​ ബിന്നി പറഞ്ഞു.

കരിയറി​െൻറ അവസാന കാലത്ത്​ ബി.സി.സി.​െഎ തന്നോട്​ സ്വീകരിച്ച സമീപനം മോശമായിരുന്നുവെന്ന്​ യുവി കഴിഞ്ഞ മാസം പറഞ്ഞിരുന്നു. സഹീർ ഖാൻ, ഹർഭജൻ സിങ്​, വീരേന്ദർ സെവാഗ്​ തുടങ്ങിയ താരങ്ങളോടും അനീതി കാട്ടിയെന്ന്​ താരം ആരോപിച്ചിരുന്നു. അതിനോടുള്ള മറുപടിയെന്നോണമാണ്​ ബിന്നിയുടെ പ്രതികരണം.

2012ൽ ഏകദിന ടീമിൽ നിന്നും ആദ്യമായി പുറത്തായ യുവി 2013 ഡിസംബര്‍ മുതല്‍ 2017 ജനുവരി വരെ ഒരൊറ്റ ഏകദിന മത്സരങ്ങൾ പോലും കളിച്ചിരുന്നില്ല. 2015 ഏകദിന ലോകകപ്പിലും ടീമിൽ നിന്ന്​ തഴയപ്പെട്ടു. 2017ലാണ്​ താരം അവസാനമായി രാജ്യത്തിന്​ വേണ്ടി നീല ജഴ്​സിയിൽ കളിച്ചത്​. ​െഎ.പി.എല്ലിൽ വിവിധ ടീമുകൾക്ക്​ വേണ്ടി താരം ബാറ്റേന്തിയിട്ടുണ്ട്​. അവസാനമായി കളിച്ചത്​ കഴിഞ്ഞ സീസണിൽ മുംബൈക്ക്​ വേണ്ടിയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bcciYuvraj Singhroger binny
Next Story