‘114 മത്സരങ്ങൾ അവർക്കായി കളിച്ചു, എന്നിട്ടും’’; ആർ.സി.ബിക്കെതിരെ തുറന്നടിച്ച് ചാഹൽ
text_fields‘താൻ ഏറെ കാലം കളിച്ച റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ ഭാഗത്ത് നിന്ന് നേരിട്ട മോശം അനുഭവം പങ്കുവെച്ച് ലെഗ് സ്പിന്നർ യുസ്വേന്ദ്ര ചാഹൽ. 2022ലെ സീസണിനു മുന്നോടിയായുള്ള മെഗാ ലേലത്തിലായിരുന്നു ചാഹലിനെ രാജസ്ഥാൻ റോയല്‍സ് സ്വന്തമാക്കുന്നത്. 2021ലെ സീസണിനു ശേഷം കൈവിട്ട ചഹലിനെ ലേലത്തില്‍ ആർ.സി.ബി തിരികെ വാങ്ങുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും അതു സംഭവിച്ചിരുന്നില്ല.
2022 ഐപിഎൽ ലേലത്തിന് മുമ്പ് തന്നെ നിലനിർത്താത്തതിനെക്കുറിച്ച് ആർ.സി.ബി ആശയവിനിമയം നടത്താത്തതിൽ ശരിക്കും വിഷമം തോന്നിയെന്ന് ചാഹൽ പറഞ്ഞു. "അവരിൽ നിന്ന് ഒരു ഫോൺ കോൾ പോലുമുണ്ടായില്ല... ഞാൻ അവർക്കായി 114 മത്സരങ്ങൾ കളിച്ചു, എന്നിട്ടും ആരും എന്നോട് ഒന്നും പറഞ്ഞില്ല." -ചാഹൽ, രാജ് ഷമാനിയുമായുള്ള ഒരു പോഡ്‌കാസ്റ്റിൽ പറഞ്ഞു.
ലേലത്തില്‍ തിരിച്ചെടുക്കാമെന്നു ആർ.സി.ബി തനിക്കു വാക്കുനല്‍കിയിരുന്നതായും പക്ഷെ അതു പാലിച്ചില്ലെന്നും താരം വ്യക്തമാക്കി. തന്നെ തിരികെ വാങ്ങാൻ ഏതറ്റം വരെയും പോകുമെന്ന് പറഞ്ഞ ടീം അത് പാലിക്കാതിരുന്നപ്പോൾ ഒരുപാട് വിഷമം തോന്നി, അതിന് ശേഷം മൂന്ന് ദിവസത്തോളം ഞാൻ കോച്ചുമാരുമായി പോലും ഒന്നും സംസാരിച്ചില്ല. രാജസ്ഥാനെതിരെ ആർ.സി.ബി കളിച്ചപ്പോഴും അവരിൽ ആരോടും മിണ്ടിയില്ല, - ചാഹൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.