എനിക്കും എന്‍റെ കുടുംബത്തിനും ബുദ്ധിമുട്ടാണ്, ഉപദ്രവിക്കരുത്! അഭ്യൂഹങ്ങളിൽ പ്രതികരിച്ച് ചഹൽ
text_fieldsവിവാഹ മോചന അഭ്യൂഹങ്ങളിൽ പ്രതികരണവുമായി ഇന്ത്യൻ ക്രിക്കറ്റ് താരം യുസ്വേന്ദ്ര ചഹൽ. ഊഹാപോഹങ്ങൾ തനിക്കും കുടുംബത്തിനും വലിയ വേദനയുണ്ടാക്കിയെന്ന് ചഹൽ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. 'എന്‍റെ എല്ലാ ആരാധകരുടെയും അചഞ്ചലമായ സ്നേഹത്തിനും പിന്തുണയ്ക്കും ഞാൻ നന്ദിയുള്ളവനാണ്, ഇല്ലെങ്കിൽ ഞാൻ ഇത്രയും ദൂരം വരില്ലായിരുന്നു. എന്നാൽ ഇപ്പോഴത്തെ സംഭവ വികാസങ്ങൾ എന്നെ ഏറെ വേദനിപ്പിക്കുന്നു, ഞാൻ ഒരു സ്പോർട്സ് താരമാണ് എന്ന നിലയിൽ ഞാൻ അഭിമാനിക്കുന്നു, അത് പോലെ തന്നെ ഞാൻ ഒരു മകനാണ്, ഒരു സഹോദരനാണ്, ദയവ് ചെയ്ത് വിവാദങ്ങളിലേക്ക് വലിച്ചിടരുത്,' ചഹൽ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ കുറിച്ചു.
ഭാര്യ ധനശ്രീ വർമയുമായി താരം വേർപിരിയുകയാണെന്ന വാർത്തകൾ നേരത്തെ എത്തിയിരുന്നു. ഇരുവരും ഇന്‍റസ്റ്റഗ്രാമിൽ അൺഫോളോ അടിച്ചതിന് പിന്നാലെയാണ് ഡൈവോഴ്സ് ആകുകയാണെന്ന അഭ്യൂഹങ്ങൾ നിറഞ്ഞുനിന്നത്.
കഴിഞ്ഞ ദിവസം അഭ്യൂഹങ്ങളിലും ചർച്ചകളിലും പ്രതികരണവുമായി ഭാര്യ ധനശ്രീ വര്‍മ രംഗത്തെത്തിയിരുന്നു. യുട്യൂബറും നര്‍ത്തകിയുമായ ധനശ്രീ വര്‍മ ചഹലിനൊപ്പമുള്ള നാല് വർഷത്തെ വിവാഹബന്ധം അവസാനിപ്പിക്കാന്‍ ഒരുങ്ങുകയാണെന്ന അഭ്യൂഹങ്ങള്‍ വന്നതിന് പിന്നാലെ ധനശ്രീക്കെതിരെ രൂക്ഷമായ ട്രോളുകളും അധിക്ഷേപകരമായ കമന്റുകളും സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞിരുന്നു. ഇതിനെതിരെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയായിരുന്നു ധനശ്രീ പ്രതികരണമറിയിച്ചത്.
വിവാഹ മോചന വാര്‍ത്തകളുമായി ബന്ധപ്പെട്ട് അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കുന്നവരെ ധനശ്രീ വിമര്‍ശിച്ചു. വ്യക്തിഹത്യക്ക് വിധേയമാവുകയാണെന്നും താനും കുടുംബവും പ്രയാസകരമായ ദിവസങ്ങളിലൂടെയാണ് കടന്നുപോകുന്നത് എന്നും ധനശ്രീ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ കുറിച്ചു. സത്യം മനസ്സിലാക്കാതെയാണ് ആളുകളുടെ പ്രതികരിക്കുന്നതെന്നും ധനശ്രീ വര്‍മ തുറന്നടിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.