ലഖ്നോ സൂപ്പർ ജയന്‍റ്സ് മെന്‍ററായി മുൻ ഇന്ത്യൻ പേസർ?
text_fieldsമുംബൈ: ഐ.പി.എൽ 2025 സീസണു മുന്നോടിയായി പുതിയ മെന്‍ററെ കണ്ടെത്താനുള്ള അന്വേഷണത്തിനാണ് ലഖ്നോ സൂപ്പർ ജയന്‍റ്സ്. ഗൗതം ഗംഭീർ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിലേക്ക് പോയതോടെ ലഖ്നോവിൽ മെന്‍റർ സ്ഥാനം ഒഴിഞ്ഞുകിടക്കുകയാണ്.
കഴിഞ്ഞ സീസണിൽ മെന്‍ററില്ലാതെയാണ് ടീം കളിച്ചത്. മോണി മോർക്കൽ ഇന്ത്യൻ ബൗളിങ് പരിശീലകനായതോടെ ലഖ്നോവിൽ സപ്പോർട്ടിങ് സ്റ്റാഫ് സ്ഥാനവും ഒഴിഞ്ഞുകിടക്കുകയാണ്. രണ്ടു പ്രമുഖരുടെ ഒഴിവിലേക്ക് അനുഭവപരിചയവുമുള്ള കരുത്തനായ ഒരാളെയാണ് ടീം അന്വേഷിക്കുന്നത്. മുൻ ഇന്ത്യൻ പേസർ സഹീർ ഖാനെ ടീം മാനേജ്മെന്‍റ് ബന്ധപ്പെട്ടതായാണ് പുറത്തുവരുന്ന വിവരം. നിലവിൽ മുംബൈ ഇന്ത്യൻസിന്‍റെ ക്രിക്കറ്റ് ഡെവലപ്മെന്‍റ് ഗ്ലോബൽ തലവനാണ് സഹീർ.
സഞജീവ് ഗോയങ്കയുടെ ഉടമസ്ഥതയിലുള്ള ആർ.പി.എസ്.ജി ഗ്രൂപ്പ് സഹീറുമായി ഇതിനകം ചർച്ച നടത്തിയതായി ക്രിക്ക്ബസ് റിപ്പോർട്ട് ചെയ്തു. 2022, 2023 സീസണുകളിലാണ് ഗംഭീർ ടീമിന്‍റെ മെന്‍റർ സ്ഥാനം വഹിച്ചിരുന്നത്. നേരത്തെ, ഇന്ത്യയുടെ ബൗളിങ് പരിശീലകനായി സഹീറിന്‍റെ പേരാണ് ഉയർന്നുകേട്ടിരുന്നത്. മുംബൈ ഇന്ത്യൻസിന്‍റെ ബൗളിങ് പരിശീലകനായും താരം പ്രവർത്തിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.