സിംബാബ്‍വെയോടും തോറ്റ് പാകിസ്താൻ; നില പരുങ്ങലിൽ
text_fieldsമെൽബൺ: സൂപ്പർ 12ലെ ആവേശമത്സരത്തിൽ പാകിസ്താനെ അട്ടിമറിച്ച് സിംബാബ്‍വെ. അവസാന പന്തുവരെ ഉദ്വേഗം മുറ്റി നിന്ന മത്സരത്തിൽ ഒരു റണ്ണിനായിരുന്നു സിംബാബ്‍വെയുടെ ജയം. 130 റൺസ് വിജയലക്ഷ്യം പിന്തുടർന്ന പാകിസ്താന് ഏഴ് വിക്കറ്റിന് 129 റൺസ് എടുക്കാനെ കഴിഞ്ഞുള്ളു. മൂന്ന് വിക്കറ്റെടുത്ത സിക്കന്തർ റാസയാണ് പാകിസ്താന്റെ നടുവൊടിച്ചത്. തുടർച്ചയായ രണ്ടാം തോൽവി ഗ്രൂപ്പിൽ രണ്ടിൽ നിന്ന് സെമി ഫൈനലിലേക്ക് മുന്നേറാനുള്ള പാക് പ്രതീക്ഷകൾക്ക് തിരിച്ചടിയായി. ആവേശകരമായ ആദ്യ മത്സരത്തിൽ പാകിസ്താൻ ഇന്ത്യയോടും തോറ്റിരുന്നു.
നേരത്തെ ടോസ് നേടിയ സിംബാബ്‍വെ ആദ്യം ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. നിശ്ചിത 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 130 റൺസാണ് സിംബാബ്‍വെ അടിച്ചെടുത്തത്. 31 റൺസെടുത്ത സീൻ വില്യംസ്(31)ന്റെ പ്രകടനമാണ് സിംബാബ്‍വെക്ക് തരക്കേടില്ലാത്ത സ്കോർ സമ്മാനിച്ചത്. കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീഴ്ത്തി പാകിസ്താൻ സിംബാബ്‍വെയെ സമ്മർദത്തിലാക്കിയിരുന്നു. നാല് വിക്കറ്റെടുത്ത മുഹമ്മദ് വസീം, മൂന്ന് വിക്കറ്റ് വീഴ്ത്തിയ ഷഹദാദ് ഖാൻ എന്നിവരാണ് പാക് ബൗളർമാരിൽ തിളങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.