രോഹിതിന് ഖേൽ രത്ന; ജിൻസി ഫിലിപ്പിന് ധ്യാൻചന്ദ്
text_fieldsന്യൂഡൽഹി: അവാർഡ് നിർണയ സമിതി നിർദേശിച്ച അഞ്ചു പേർക്കും ഖേൽരത്ന പുരസ്കാരം. രോഹിത് ശർമ (ക്രിക്കറ്റ്), മാരിയപ്പൻ ടി (പാര അത്ലറ്റിക്സ്), മണിക ബത്ര (ടി.ടി), റാണി രാംപാൽ (ഹോക്കി) എന്നിവർക്കാണ് ഖേൽരത്ന പുരസ്കാരം. രാജ്യത്തെ പരമോന്നത കായിക പുരസ്കാരമായ രാജീവ് ഗാന്ധി ഖേൽരത്നക്ക് അഞ്ചുപേരെ തെരഞ്ഞെടുക്കുന്നത് ഇതാദ്യമായാണ്.
2016ൽ നാലു പേർക്ക് അവാർഡ് നൽകിയിരുന്നു. ദ്രോണാചാര്യ പുരുസ്കാരത്തിന് 13 പേരെ തെരഞ്ഞെടുത്തു. ലൈഫ് ടൈം വിഭാഗത്തിൽ എട്ടും റെഗുലർ വിഭാഗത്തിൽ അഞ്ചു പേർക്കുമാണ് അവാർഡ്. ജൂഡ് ഫെലിക്സ് (ഹോക്കി), ജസ്പാൽ റാണ (ഷൂട്ടിങ്) എന്നിവർക്ക് ദ്രോണ പുരസ്കാരം നൽകും.
ക്രിക്കറ്റ് താരം ഇശാന്ത് ശർമ, അത്ലറ്റ് ദ്യുതി ചന്ദ്, ഫുട്ബാൾ താരം സന്ദേശ് ജിങ്കാൻ, ഷൂട്ടിങ് താരം സൗരഭ് ചൗധരി, മനു ഭകർ, അെമ്പയ്ത്ത് താരം അതാനു ദാസ്, ബാഡ്മിൻറൺ താരങ്ങളായ സ്വാതിക് സായ്രാജ്, ചിരാഗ് ഷെട്ടി, വനിത ക്രിക്കറ്റ് താരം ദീപ്തി ശർമ, ടെന്നിസ് താരം ദിവിജ് ശരൺ എന്നിവർ ഉൾപ്പെടെ 27 പേർക്കാണ് അർജുന പുരസ്കാരം.സമിതി നിർദേശിച്ച 29 പേരിൽ നിന്നും നേരത്തേ ഖേൽരത്ന പുരസ്കാരം നേടിയ മീരാഭായ് ചാനു, സാക്ഷി മാലിക് എന്നിവരെ ഒഴിവാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.