ഏഷ്യൻ ഗെയിംസ് യോഗ്യത: ഫോഗട്ടിനും പൂനിയക്കും ഇളവ് നിലനിൽക്കും; ഇടപെടാനില്ലെന്ന് ഡൽഹി ഹൈകോടതി
text_fieldsഡൽഹി: ഗുസ്തി താരങ്ങളായ വിനേഷ് ഫോഗട്ട്, ബജ്രങ് പൂനിയ എന്നിവർക്ക് യോഗ്യത ഘട്ടം കടക്കാതെ ഏഷ്യൻ ഗെയിംസിൽ നേരിട്ട് പ്രവേശനം നൽകിയതിൽ ഇടപെടാനില്ലെന്ന് ഡൽഹി ഹൈകോടതി.
അണ്ടർ-20 ലോക ചാമ്പ്യൻ ആന്റിം പങ്കൽ, അണ്ടർ 23 ഏഷ്യൻ ചാമ്പ്യൻ സുജിത് കൽകൽ എന്നിവർ നൽകിയ ഹരജിയിലാണ് ഡൽഹി ഹൈകോടതി ജഡ്ജി സുബ്രമണ്യം പ്രസാദ് ഫോഗട്ടിനും പൂനിയക്കും അനുകൂലമായി വിധി പറഞ്ഞത്. ഇരുവർക്കും 53, 65 കിലോ വിഭാഗങ്ങളിൽ നേരിട്ട് പ്രവേശനം നൽകാൻ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ തീരുമാനമെടുക്കുകയായിരുന്നു.
മറ്റുള്ളവർ ജൂലൈ 22, 23 തീയതികളിൽ നടക്കുന്ന യോഗ്യത ഘട്ടം കടന്നുവേണം ഏഷ്യൻ ഗെയിംസിനെത്താൻ. എല്ലാവരും യോഗ്യത കടന്ന് പ്രവേശനം നേടിയാൽ മതിയെന്നും രണ്ടുപേർക്ക് ഇളവ് നൽകരുതെന്നുമായിരുന്നു പരാതിക്കാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.