Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightസൗദിയിലെ ആദ്യ...

സൗദിയിലെ ആദ്യ മത്സരത്തിൽ വിജയം നേടിയതിൽ അതിയായ സന്തോഷം - നെയ്മർ

text_fields
bookmark_border
സൗദിയിലെ ആദ്യ മത്സരത്തിൽ വിജയം നേടിയതിൽ അതിയായ സന്തോഷം - നെയ്മർ
cancel
camera_alt

നെ​യ്​​മ​ർ സൗ​ദി​യി​ലെ​ത്തി​യ ശേ​ഷ​മു​ള്ള ആ​ദ്യ മ​ത്സ​ര​ത്തി​ൽ അ​ൽ​ഹി​ലാ​ലി​ന്​ വി​ജ​യം

സ​മ്മാ​നി​ച്ച​പ്പോ​ൾ ഗാ​ല​റി​യി​ൽ ആ​രാ​ധ​ക​ർ ഉ​യ​ർ​ത്തി​യ ബാ​ന​ർ

ജി​ദ്ദ: സൗ​ദി ഫു​ട്​​ബാ​ൾ ക്ല​ബാ​യ അ​ൽ​ഹി​ലാ​ലി​ൽ ചേ​ർ​ന്ന​ശേ​ഷം ന​ട​ന്ന ആ​ദ്യ മ​ത്സ​ര​ത്തി​ൽ ത​ന്നെ വ​ലി​യ ​വി​ജ​യം നേ​ടാ​നാ​യ​തി​ൽ ആ​ഹ്ലാ​ദം പ്ര​ക​ടി​പ്പി​ച്ച്​ ലോ​ക ഫു​ട്​​ബാ​ളി​ലെ സൂ​പ്പ​ർ താ​ര​ങ്ങ​ളി​ലൊ​രാ​ളാ​യ ബ്ര​സീ​ലി​യ​ൻ താ​രം നെ​യ്മ​ർ.

സൗ​ദി റോ​ഷ​ൻ ലീ​ഗി​ൽ അ​ൽ​ഹി​ലാ​ലി​നു​വേ​ണ്ടി ഇ​റ​ങ്ങി ഒ​ന്നി​നെ​തി​രെ ആ​റു ഗോ​ളു​ക​ൾ​ക്ക്​ അ​ൽ​റി​യാ​ദി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​തി​ൽ സ​ന്തോ​ഷ​വാ​നാ​ണെ​ന്ന് അ​ദ്ദേ​ഹം പ്ര​തി​ക​രി​ച്ചു.​ ‘‘എ​​ന്റെ ആ​ദ്യ പ്ര​ക​ട​ന​ത്തി​ൽ ത​ന്നെ വി​ജ​യം നേ​ടി​യ​തി​ൽ അ​തി​യാ​യ സ​ന്തോ​ഷ​മു​ണ്ട്. ആ​രാ​ധ​ക​രു​ടെ ബ​ഹു​മാ​ന​ത്തി​ന് ന​ന്ദി’’ -‘എ​ക്​​സി’​ൽ എ​ഴു​തി​യ പോ​സ്​​റ്റി​ൽ അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ആ​രാ​ധ​ക​ർ ഉ​യ​ർ​ത്തി​യ ബാ​ന​റി​ന്റെ ഫോ​ട്ടോ​യും നെ​യ്​​മ​ർ പോ​സ്​​റ്റ്​ ചെ​യ്തു. ‘‘അ​ര​ങ്ങേ​റ്റ​ത്തി​ലും പാ​സി​ലും വ​ള​രെ സ​ന്തോ​ഷ​മു​ണ്ട്. ആ​ദ്യ വി​ജ​യ​ത്തി​ൽ ഞാ​ൻ പ്ര​ത്യേ​കി​ച്ചും സ​ന്തോ​ഷ​വാ​നാ​ണ്. ഞ​ങ്ങ​ൾ ഒ​രു​മി​ച്ചാ​ണ്, അ​ടു​ത്ത ത​വ​ണ കാ​ണാം’’ -എ​ക്​​സി​ൽ അ​ൽ​ഹി​ലാ​ൽ ക്ല​ബ്​ പോ​സ്​​റ്റ്​ ചെ​യ്​​ത വി​ഡി​യോ​യി​ൽ നെ​യ്മ​ർ പ​റ​ഞ്ഞു.

ആ​റു ഗോ​ൾ നേ​ടി​യ അ​ൽ​ഹി​ലാ​ൽ സ്വ​ന്തം സ്കോ​ർ 16 പോ​യ​ന്റാ​യി ഉ​യ​ർ​ത്തി. ര​ണ്ടാം സ്ഥാ​ന​ത്തു​ള്ള അ​ൽ​ഇ​ത്തി​ഹാ​ദി​നെ​ക്കാ​ൾ ഒ​രു പോ​യ​ന്റ്​ മു​ന്നി​ലാ​ണ്. അ​ൽ​ഹി​ലാ​ൽ ആ​രാ​ധ​ക​രും ത​ങ്ങ​ളു​ടെ ക്ല​ബി​ലെ നെ​യ്​​മ​റു​ടെ ആ​ദ്യ മ​ത്സ​ര​ത്തി​ലെ വി​ജ​യ​ത്തി​ൽ ഏ​റെ സ​ന്തോ​ഷ​ത്തി​ലാ​ണ്.

അ​ൽ​റി​യാ​ദി​നെ​തി​രാ​യ വി​ജ​യ​ത്തി​നി​ടെ അ​വ​ർ നെ​യ്​​മ​റു​ടെ ചി​ത്രം ഉ​ൾ​ക്കൊ​ള്ളു​ന്ന വ​ലി​യൊ​രു ബാ​ന​ർ ഉ​യ​ർ​ത്തി. ‘ബ്ര​സീ​ലി​​ന്റെ എ​ക്കാ​ല​ത്തെ​യും മി​ക​ച്ച സ്‌​കോ​റ​ർ’ എ​ന്ന് ഇം​ഗ്ലീ​ഷി​ൽ അ​തി​ല​വ​ർ കു​റി​ച്ചു.

മു​ൻ ബാ​ഴ്‌​സ​ലോ​ണ താ​രം ക​ഴി​ഞ്ഞ മാ​സ​മാ​ണ്​ പി.​എ​സ്.​ജി​യി​ൽ​നി​ന്ന് രാ​ജി​വെ​ച്ച്​ അ​ൽ​ഹി​ലാ​ലി​ൽ ചേ​ർ​ന്ന​ത്. എ​ന്നാ​ൽ, ചെ​റി​യ പ​രി​ക്കി​നെ​ത്തു​ട​ർ​ന്ന് അ​ൽ​ഹി​ലാ​ലി​​നു​ വേ​ണ്ടി​യു​ള്ള ആ​ദ്യ മ​ത്സ​രം വെ​ള്ളി​യാ​ഴ്​​ച വ​രെ നീ​ട്ടി​വെ​ക്കു​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:NeymarSaudi Football Club
News Summary - Delighted to win first match in Saudi - Neymar
Next Story