Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Aug 2023 1:26 AM GMT Updated On
date_range 14 Aug 2023 1:26 AM GMTഡി.എഫ്.എൽ സൂപ്പർ കപ്പ്; ബയേണിനെ തകർത്ത് ലെയ്പ്സിഗിന് കിരീടം
text_fieldsbookmark_border
മ്യൂണിക്: ഇംഗ്ലീഷ് സൂപ്പർ താരം ഹാരി കെയ്നിന് ബയേൺ മ്യൂണിക്കിൽ തോൽവിയോടെ അരങ്ങേറ്റം. ഡി.എഫ്.എൽ സൂപ്പർ കപ്പ് ഫൈനലിൽ എതിരില്ലാത്ത മൂന്നു ഗോളിന് ബയേണിനെ തോൽപിച്ച് ആർ.ബി ലെയ്പ്സിഗ് കിരീടം നേടി. ഡാനി ഒൽമോയുടെ ഹാട്രിക്കാണ് ലെയ്പ്സിഗിന് ജയമൊരുക്കിയത്. മൂന്നാം മിനിറ്റിൽ തുടങ്ങിയ ഒൽമോ 44ാം മിനിറ്റിലും സ്കോർ ചെയ്തു. 68ാം മിനിറ്റിലെ പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് താരം ഹാട്രിക്കും തികച്ചു. 64ാം മിനിറ്റിൽ പകരക്കാരനായാണ് ഹാരി കെയ്ൻ കളത്തിലിറങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story