ഒളിമ്പിക്സിനൊരുങ്ങി ഡയമണ്ട് താരങ്ങൾ
text_fieldsദോഹ: രണ്ടു മാസത്തിനപ്പുറം കൊടിയേറുന്ന ഒളിമ്പിക്സിന്റെ തയാറെടുപ്പിലാണ് കായിക ലോകം. ലോകതാരങ്ങൾക്കെല്ലാം ഇത് മികവ് തേച്ചു മിനുക്കാനുള്ള പോരാട്ടങ്ങൾ. ഒളിമ്പിക്സ് യോഗ്യതയുമായി വലിയ മേളക്ക് കാത്തിരിക്കുന്ന ഒരുപിടി താരങ്ങളാണ് വമ്പൻ പോരിടമായ ദോഹ ഡയമണ്ട് ലീഗിൽ മാറ്റുരക്കാനായി ഖത്തറിലെത്തിയത്. ഇന്ത്യയുടെ ഒളിമ്പിക്സ്-ലോകചാമ്പ്യൻ നീരജ് ചോപ്ര മുതൽ 800 മീ. വേൾഡ് ചാമ്പ്യൻ മേരി മോറ, 1500 മീറ്ററിലെ ഒളിമ്പിക്സ് വെള്ളി മെഡൽ ജേതാവും ലോകചാമ്പ്യനുമായ കെനിയയുടെ തിമോതി ചെറുയോറ്റ്, 5000 മീറ്ററിലെ കെനിയൻ സൂപ്പർ താരം ബിട്രെയ്സ് ഷിബറ്റ് തുടങ്ങി വമ്പൻ താരങ്ങളുടെ ഒരു നിരതന്നെയാണ് ദോഹയിൽ മാറ്റുരക്കനെത്തിയത്.
പോൾവാൾട്ടിൽ അഞ്ചു മീറ്റർ എന്ന സ്വപ്നദൂരം ചാടിക്കടന്ന അമേരിക്കയുടെ സാൻഡി മോറിസ്, പുരുഷ വിഭാഗം ലോങ്ജംപിൽ നിലവിലെ ഒളിമ്പിക്സ് ലോക ചാമ്പ്യൻ ഗ്രീസിന്റെ മിൽറ്റ്യാഡിസ് ടെൻഗ്ലോ തുടങ്ങിയവരുടെ പ്രകടനങ്ങൾക്കും വെള്ളിയാഴ്ച സായാഹ്നത്തിൽ ഖത്തർ സ്പോർട്സ് ക്ലബ് സ്റ്റേഡിയം സാക്ഷ്യം വഹിക്കുന്നത്. പുരുഷ, വനിത വിഭാഗങ്ങളിലായി 14 ഇനങ്ങളിലാണ് ഡയമണ്ട് ലീഗ് പോരാട്ടങ്ങൾ നടക്കുന്നത്. അതിനുപുറമെ, ഖത്തറിലെയും മേഖലയിലെയും താരങ്ങൾ മത്സരിക്കുന്ന 100 മീ, റിലേ, ഡിസ്കസ്, ഹർഡ്ൽസ് മത്സരങ്ങളും നടക്കും. വൈകീട്ട് 5.18 മുതലാണ് മത്സരങ്ങളുടെ തുടക്കം.
ഖത്തറിന്റെ ഒളിമ്പിക്സ്-ലോകചാമ്പ്യൻ മുഅതസ് ബർഷിമിന്റെ മത്സരങ്ങൾ സാക്ഷ്യം വഹിക്കാൻ കഴിയില്ലെന്നതാണ് ആതിഥേയ ആരാധകരുടെ നിരാശ. സീസണിലെ ലീഗിൽ ഹൈജംപ് പുരുഷ വിഭാഗം ഉൾപ്പെടുത്താത്തതാണ് കാരണം. അതേസമയം, ഒളിമ്പിക്സിലെ അതിവേഗക്കാരുടെ പ്രകടനത്തിന് നേരിട്ട് സാക്ഷ്യം വഹിക്കാനും ദോഹയിൽ അവസരമുണ്ടാകും. 200 പുരുഷ വിഭാഗത്തിൽ ആരോൺ ബ്രൗൺ, കെന്നത്ത് ബെഡ്നാർക്, ആൻഡ്ര്യൂ ഹഡ്സൺ എന്നിവർ മത്സരിക്കുന്നു. വനിതകളുടെ 100 മീറ്ററിൽ ടമാരി ഡേവിസ്, കോട്നി ജോൺസൺ എന്നിവരാണ് പ്രധാന താരങ്ങൾ.
പ്രധാന മത്സരങ്ങളും താരങ്ങളും
- പോൾവാൾട്ട് (വനിത) 6.02pm
ഗബ്രിയേല ലിയോൺ (അമേരിക്ക), ഐകത്രിന സ്റ്റെഫാനിഡി (ഗ്രീസ്), റോബർട ബ്രൂണി (ഇറ്റലി), ബ്രിജിത് വില്യംസ് (അമേരിക്ക), ടിന സുതേജ് (സ്ലോവാക്യ), സാൻഡി മോറിസ് (അമേരിക്ക), മോളി കൗഡെറി (ബ്രിട്ടൻ), നിന കെന്നഡി (ആസ്ട്രേലിയ).
- ലോങ് ജംപ് (പുരുഷ) 6.23pm
മിൽറ്റ്യാഡിസ് ടെൻടോഗ്ലു (ഗ്രീസ്), താജി ഗെയ്ൽ (ജമൈക്ക), സിമോൺ ഇഹമർ (സ്വിറ്റ്സർലൻഡ്), കാരി മക്ലിയോ (ജമൈക്ക), റാഡക ജുസ്ക (ചെക്ക്), വില്യം വില്യംസ് (അമേരിക്ക), തോബിയാസ് മോണ്ട്ലർ (സ്വീഡൻ), ലാക്വൻ നയ്ർ (ബഹാമസ്), സിമോൺ ബാറ്റ്സ് (ജർമനി).
- 400 മീ (പുരുഷ) 7.04pm
യഹ്യ ഇബ്രാഹിം, ഉസ്മാൻ അഷ്റഫ് ഹസൻ (ഖത്തർ), മുസാല (സാംബിയ), ക്വിൻസി ഹാൾ (അമേരിക്ക), സ്റ്റീവൻ ഗാഡിനർ (ബഹാമസ്), വെർനോൻ നോർവുഡ് (അമേരിക്ക), ബയാപോ നോദ്രി, ലിയോങ് സ്കോച്ച് (ബോട്സ്വാന).
- ഹൈജംപ് വനിത (7.10pm)
നിൽസൺ (സ്വീഡൻ), നവൽ നെകിർ (ഫ്രാൻസ്), ഡുബോവിറ്റ്സ്ക്യ (കസാഖ്), ക്രിസ്റ്റിന ഹോൻസൽ (ജർമനി), ലിയ അപ്റ്റോവ്സ്കി (സ്ലൊവീനിയ), യൂലിയ ലെവ്ചെങ്കോ (യുക്രെയ്ൻ), മോർഗൻ ലേക് (ബ്രിട്ടൻ), ഐറിന ജെർഷെങ്കോ (യുക്രെയ്ൻ), എൽനോർ പാറ്റേഴ്സൺ (ആസ്ട്രേലിയ)
- 200മീ (പുരുഷ) 9.23pm
ജാൻ വോൾകോ (സ്ലോവാക്യ), ജോഷ്വ ഹാർട്മാൻ (ജർമനി), കെയ്റ കിങ് (അമേരിക്ക), ജോസഫ് ഫാൻബുല (ലൈബീരിയ), ആരോൺ ബ്രൗൺ (കാനഡ), കോട്നി ലിൻഡ്സെ (അമേരിക്ക), കെന്നത് ബെഡ്നാർക് (അമേരിക്ക), ആൻഡ്ര്യൂ ഹഡ്സൻ (ജമൈക്ക).
- ജാവലിൻ ത്രോ (പുരുഷ) 7.42pm
നീരജ് ചോപ്ര (ഇന്ത്യ), ജാകുബ് വാഡ്ലെക് (ചെക്ക്), ഒലിവർ ഹെലൻഡർ (ഫിൻലൻഡ്), ആൻഡേഴ്സൺ പീറ്റേഴ്സ് (ഗ്രനഡ), കിഷോർ ജെന (ഇന്ത്യ), ജെൻകി ഡീൻ റോഡ്രിക് (ജപ്പാൻ), എഡിസ് മാറ്റുസെവികസ് (ലിത്വേനിയ), അഡ്രിയൻ മർഡെയർ (മൾഡോവ), കർടിസ് തോംസൺ (അമേരിക്ക), ജൂലിയസ് യിഗോ (കെനിയ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.