40ാം വാർഷികത്തിൽ 40 കായിക പ്രതിഭകളെ ആദരിച്ച് ഇ.എം.ഇ.എ
text_fieldsകൊണ്ടോട്ടി: നാല് പതിറ്റാണ്ടിന്റെ സന്തോഷം 40 കായിക പ്രതിഭകൾക്കൊപ്പം ആഘോഷിച്ച് ഇ.എം.ഇ.എ സ്ഥാപനങ്ങൾ. കൊണ്ടോട്ടി ഇ.എം.ഇ.എ സ്കൂളിലാണ് വ്യത്യസ്തമായ ആഘോഷം നടന്നത്. ഇ.എം.ഇ.എ ഹയർസക്കൻഡറി സ്കൂളിൽ നിന്ന് ഈ വർഷം ദേശീയ, സംസ്ഥാന കായിക മത്സരത്തിൽ മെഡൽ ജേതാക്കളായ 40 പേരെ 'ലോറസ് -22' എന്ന പരിപാടിയിൽ അനുമോദിച്ചു.
ഒപ്പം ദേശീയ കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പിൽ കേരളത്തെ പ്രതിനിധാനം ചെയ്ത ഹന ഷെറിനെയും കായിക ഇനങ്ങളായ കബഡി, ജൂഡോ, റസ്ലങ്, കരാട്ടേ തുടങ്ങിയവയിൽ ജില്ലയെ പ്രതിനിനിധാനം ചെയ്ത 40 സംസ്ഥാനതല കായിക താരങ്ങളെയും, പൂർവ വിദ്യാർഥിയായ കാലിക്കറ്റ് യൂനിവേഴ്സിറ്റി ഫുട്ബാൾ ടീം അംഗമായ അബ്ദു സമീഹിനെയും ചടങ്ങിൽ ആദരിച്ചു.
കായിക വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പരിപാടി കാലിക്കറ്റ് സർവകലാശാല ഫിസിക്കൽ എജുക്കേഷൻ ഡയറക്ടർ ഡോ. സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ പഴേരി അബ്ദുൽ റസാക്ക് അധ്യക്ഷത വഹിച്ചു. ജില്ല സ്പോർട്സ് കൗൺസിൽ സെക്രട്ടറി എ.പി. അബ്ദുൽ മഹറൂഫ് മുഖ്യാതിഥിയായി. തൃശൂരിൽ നടന്ന സംസ്ഥാന കരാട്ടേ മത്സരത്തിൽ വെങ്കല മെഡൽ നേടിയ എം. റഷ്മിൻ ഫയാസ്, തൃശൂരിൽ നടന്ന സംസ്ഥാന ജൂഡോ മത്സരത്തിൽ വെങ്കല മെഡൽ ലഭിച്ച കെ. ശാമിൽ, തിരുവനന്തപുരത്ത് നടന്ന മിനി റസ്ലിങ് ചാമ്പ്യൻഷിപ്പിൽ വെങ്കല മെഡൽ ജേതാവ് കെ. മുഹമ്മദ് ഫൈസൽ, സംസ്ഥാന മത്സരത്തിൽ ആദ്യ അഞ്ചാം സ്ഥാനക്കാരിൽ ഉൾപ്പെട്ട പി. ശമീറലി, എൻ. റിഷാദ്, എം. ഫിദിൻ, പി. ഷാമിൽ, പി. നിഹാര തുടങ്ങിയവരെയും പരിശീലകൻ മുഹമ്മദ് ഫവാസിനെയും പ്രത്യേകം അനുമോദിച്ചു.
എം. അനസ് റിപ്പോർട്ട് അവതരിപ്പിച്ചു. ഹെഡ്മാസ്റ്റർ പി.ടി. ഇസ്മയിൽ, മാനേജ്മെന്റ് കമ്മിറ്റി അംഗം സി.പി. ശുഹൈൽ, പി.ടി.എ പ്രസിഡന്റ് മേച്ചീരി ബഷീർ, റിഫാൻ മുഹമ്മദ്, വൈസ് പ്രിൻസിപ്പൽ മുഹമ്മദ് പാലത്ത്, ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ് സി.കെ. സുഹറാബി, കെ. ഷാം, പി.എം. റഫീഖ്, മർസൂഖ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.