കാലിക്കറ്റ് സർവകലാശാല അത്ലറ്റിക്സ്: റെക്കോഡണിഞ്ഞ തുടക്കം
text_fieldsതേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാലയുടെ 56ാമത് ഇന്റർ കൊളീജിയറ്റ് അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിന് റെക്കോഡണിഞ്ഞ തുടക്കം. പുരുഷ- വനിത വിഭാഗം 5000 മീറ്റർ മത്സരത്തോടെ തുടങ്ങിയ പുരുഷ വിഭാഗത്തിൽ തൃശൂർ സെന്റ് തോമസ് കോളജിലെ നബീൽ സാഹി റെക്കോഡോടെ പൊന്നണിഞ്ഞു. 14.33 സമയത്തിൽ ഫിനിഷ് ചെയ്താണ് നേട്ടം. വനിത വിഭാഗത്തിൽ തൃശൂർ സെൻറ് മേരീസ് കോളജിലെ വി. രഞ്ജിത 18.14 സമയത്തിൽ ഫിനിഷ് ചെയ്ത് സ്വർണം നേടി. ക്രൈസ്റ്റ് കോളജിലെ സുപ്രിയക്കാണ് രണ്ടാം സ്ഥാനം. ശ്രീകൃഷ്ണപുരം വി.ടി.ബി കോളജിലെ വി. അഞ്ജനക്കാണ് മൂന്നാം സ്ഥാനം.
പുരുഷ വിഭാഗത്തിൽ സെൻറ് തോമസ് കോളജിലെ മനോജ് കുമാർ (15.01), ശ്രീ കേരളവർമയുടെ റോഷൻ ജോസ് എന്നിവർ രണ്ടും മൂന്നും സ്ഥാനം നേടി.
ഞായറാഴ്ച രാവിലെ എട്ടിന് പുരുഷ വിഭാഗം ഹാമർ ത്രോ മത്സരം നടക്കും. 2000ത്തോളം കായികതാരങ്ങൾ പങ്കെടുക്കുന്ന മീറ്റിൽ അന്തർദേശീയ, ദേശീയ ചാമ്പ്യന്മാർ പങ്കെടുക്കും. ഡിസംബർ 25 മുതൽ ജനുവരി മൂന്നു വരെ ഭുവനേശ്വറിൽ നടക്കുന്ന അഖിലേന്ത്യ ടീമിലേക്കുള്ള അംഗങ്ങളെ ഈ ചാമ്പ്യൻഷിപ്പിൽനിന്ന് തിരഞ്ഞെടുക്കും.
ചാമ്പ്യൻഷിപ്പിന്റെ ഉദ്ഘാടനം ഞായറാഴ്ച വൈകീട്ട് 4.30ന് വൈസ് ചാൻസലർ ഡോ. പി. രവീന്ദ്രൻ നിർവഹിക്കും. തിങ്കളാഴ്ച സമാപിക്കും. കാലിക്കറ്റ് സർവകലാശാലയാണ് നിലവിലെ അഖിലേന്ത്യ അന്തർസർവകലാശാല ചാമ്പ്യന്മാർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.