ഇസ്രായേലിന് തിരിച്ചടി: 2025ലെ യൂറോപ്യൻ ജിംനാസ്റ്റിക്സ് ചാമ്പ്യൻഷിപ്പ് തെൽഅവീവിൽ നിന്ന് മാറ്റും
text_fieldsലൊസാൻ (സ്വിറ്റ്സർലൻഡ്): ഗസ്സക്കെതിരായ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഇസ്രായേലിന് തിരിച്ചടിയായി യൂറോപ്യൻ ജിംനാസ്റ്റിക്സ് ചാമ്പ്യൻഷിപ്പിന്റെ വേദി മാറ്റുന്നു. ഇസ്രായേലി നഗരമായ തെൽഅവീവിൽ 2025ൽ നടത്താനിരുന്ന ചാമ്പ്യൻഷിപ്പാണ് മാറ്റുന്നത്.
യുദ്ധം കാരണം ചാമ്പ്യൻഷിപ്പ് ഷെഡ്യൂൾ ചെയ്ത പ്രകാരം തെൽഅവീവിൽ അരങ്ങേറില്ലെന്ന് യൂറോപ് ജിംനാസ്റ്റിക്‌സ് ഗവേണിങ് ബോഡി അറിയിച്ചു. ഇസ്രായേലിലെ നിലവിലെ സാഹചര്യം കാരണം പുതിയ ആതിഥേയർക്കായി ലേല പ്രക്രിയ ഉടൻ നടക്കുമെന്ന് ഇവർ അറിയിച്ചു. അംഗ ഫെഡറേഷനുകൾക്ക് ഒരുമാസത്തിനകം താൽപര്യപത്രം സമർപ്പിക്കാം.
“കഴിഞ്ഞ എട്ട് വർഷത്തിനിടെ നിരവധി യൂറോപ്യൻ ചാമ്പ്യൻഷിപ്പുകളുടെ ആതിഥേയരായ ഇസ്രായേലി ജിംനാസ്റ്റിക്സ് ഫെഡറേഷൻ, വരാനിരിക്കുന്ന ചാമ്പ്യൻഷിപ്പിന് വേണ്ടി നടത്തിയ ശ്രമങ്ങളെ ഞങ്ങൾ അംഗീകരിക്കുന്നു” -യൂറോപ്യൻ ജിംനാസ്റ്റിക്സ് പ്രസ്താവനയിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.